എച്ച് സലാം എംഎല്‍എയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം; കെ സുരേന്ദ്രനെതിരെ വക്കീല്‍ നോട്ടീസയച്ചു

അമ്പലപ്പുഴ: അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്നാരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ എച്ച് സലാം എംഎല്‍എ വക്കീല്‍ നോട്ടീസയച്ചു. സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പ് പറയണമെന്നും അല്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ്. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കൂടിയായ എച്ച് സലാമിനെതിരെ കള്ളവും തെറ്റിദ്ധാരണാജനകവും അപകീര്‍ത്തികരവുമായ പ്രചാരണങ്ങള്‍ നിരന്തരം നടത്തുന്ന സാഹചര്യത്തിലാണ് നടപടി. ഡിസംബര്‍ 21ന് കെ സുരേന്ദ്രന്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സലാം എസ്ഡിപിഐക്കാരനാണെന്നും പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്തുണ […]

അമ്പലപ്പുഴ: അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്നാരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ എച്ച് സലാം എംഎല്‍എ വക്കീല്‍ നോട്ടീസയച്ചു. സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പ് പറയണമെന്നും അല്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ്. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കൂടിയായ എച്ച് സലാമിനെതിരെ കള്ളവും തെറ്റിദ്ധാരണാജനകവും അപകീര്‍ത്തികരവുമായ പ്രചാരണങ്ങള്‍ നിരന്തരം നടത്തുന്ന സാഹചര്യത്തിലാണ് നടപടി.

ഡിസംബര്‍ 21ന് കെ സുരേന്ദ്രന്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സലാം എസ്ഡിപിഐക്കാരനാണെന്നും പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും ആരോപിച്ചിരുന്നു. 25ന് കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോഴും സുരേന്ദ്രന്‍ ഇതേ ആരോപണം ആവര്‍ത്തിച്ചു. നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും പറഞ്ഞു. ആലപ്പുഴ നഗരത്തിലും മണ്ണഞ്ചേരിയിലുമുണ്ടായ കൊലപാതകങ്ങളെ തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പരാമര്‍ശം.

12ാം വയസില്‍ എസ്എഫ്ഐക്കാരനായി പൊതുരംഗത്തെത്തിയ എച്ച് സലാം 18ാം വയസില്‍ സിപിഐ എം അംഗമായി പാര്‍ടിയുടെ മതനിരപേക്ഷ ആശയങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന നേതാവാണെന്ന് പാര്‍ട്ടി വ്യക്തമാക്കുന്നു. 15 ദിവസത്തിനുള്ളില്‍ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ അഡ്വ. ജി പ്രിയദര്‍ശന്‍ തമ്പി മുഖാന്തരം സിവിലായും ക്രിമിനലായും നിയമനടപടി സ്വീകരിക്കുമെന്നും സലാം നോട്ടീസില്‍ അറിയിച്ചു.

Related Articles
Next Story
Share it