സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തി; ആറുമാസം തടവ് ശിക്ഷ നടപ്പാക്കുമെന്ന് യു.എ.ഇ

ദുബായ്: സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുന്നവര്‍ക്കെതിരെ ആറുമാസം തടവ് ശിക്ഷ നടപ്പാക്കുമെന്ന് യു.എ.ഇ. പൊതുസ്ഥലത്ത് പൊതുമര്യാദകള്‍ ലംഘിക്കുന്നവര്‍ക്കെതിരെയും ശിക്ഷ നടപ്പാക്കുമെന്ന് യു.എ.ഇ സര്‍ക്കാര്‍ അറിയിച്ചു. പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍, സ്ത്രീകള്‍ എന്നിവരെ അപമാനിച്ചാല്‍ ഒരു വര്‍ഷം തടവും, 10,000 ദിര്‍ഹവുമാണ് ശിക്ഷ. സ്ത്രീകള്‍ക്ക് മാത്രം പ്രവേശനമുള്ള സ്ഥലങ്ങളില്‍ വേഷം മാറി പുരുഷന്മാര്‍ എത്തിയാല്‍ ഒരു വര്‍ഷം തടവോ, 10,000 ദിര്‍ഹം പിഴയോ ലഭിക്കും.

ദുബായ്: സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുന്നവര്‍ക്കെതിരെ ആറുമാസം തടവ് ശിക്ഷ നടപ്പാക്കുമെന്ന് യു.എ.ഇ. പൊതുസ്ഥലത്ത് പൊതുമര്യാദകള്‍ ലംഘിക്കുന്നവര്‍ക്കെതിരെയും ശിക്ഷ നടപ്പാക്കുമെന്ന് യു.എ.ഇ സര്‍ക്കാര്‍ അറിയിച്ചു.

പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍, സ്ത്രീകള്‍ എന്നിവരെ അപമാനിച്ചാല്‍ ഒരു വര്‍ഷം തടവും, 10,000 ദിര്‍ഹവുമാണ് ശിക്ഷ. സ്ത്രീകള്‍ക്ക് മാത്രം പ്രവേശനമുള്ള സ്ഥലങ്ങളില്‍ വേഷം മാറി പുരുഷന്മാര്‍ എത്തിയാല്‍ ഒരു വര്‍ഷം തടവോ, 10,000 ദിര്‍ഹം പിഴയോ ലഭിക്കും.

Related Articles
Next Story
Share it