സ്ത്രീ സുരക്ഷാ നിയമം ദുരുപയോഗം ചെയ്തു, ആക്രമിക്കാന്‍ ആഹ്വാനം ചെയ്തു; രമ്യ ഹരിദാസ് എംപിക്കെതിരെ മാനനഷ്ടക്കേസ് നല്‍കാനൊരുങ്ങി യുവാവ്

പാലക്കാട്: രമ്യ ഹരിദാസ് എപിയും കോണ്‍ഗ്രസ് നേതാക്കളും ലോക്ക്ഡൗണ്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് ഹോട്ടലില്‍ ഇരുന്നതിനെ ചോദ്യം ചെയ്ത യുവാവിനെ മോശമായി ചിത്രീകരിക്കാന്‍ ശ്രമമെന്ന് പരാതി. സമൂഹത്തിന് മുന്നില്‍ മോശമായി ചിത്രീകരിക്കാന്‍ തരംതാണ ആരോപണമുന്നയിച്ച രമ്യ ഹരിദാസ് എം.പിക്കെതിരെ മാനനഷ്ടക്കേസ് നല്‍കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് നേതാക്കളുടെ മര്‍ദനത്തിനിരയായ സനൂഫ്. ആരോപണങ്ങള്‍ തെളിയിക്കാന്‍ എം.പിയെ വെല്ലുവിളിക്കുന്നതായും ഇല്ലെങ്കില്‍ പരസ്യമായി മാപ്പ് പറയണമെന്നും സനൂഫ് പറഞ്ഞു. ആക്രമിക്കാന്‍ ആഹ്വനം ചെയ്ത രമ്യ ഹരിദാസ് എം.പിക്കെതിരെ കേസെടുക്കണമെന്നും സനൂഫ് ആവശ്യപ്പെട്ടു. സനൂഫിന്റെ പരാതിയില്‍ മുന്‍ […]

പാലക്കാട്: രമ്യ ഹരിദാസ് എപിയും കോണ്‍ഗ്രസ് നേതാക്കളും ലോക്ക്ഡൗണ്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് ഹോട്ടലില്‍ ഇരുന്നതിനെ ചോദ്യം ചെയ്ത യുവാവിനെ മോശമായി ചിത്രീകരിക്കാന്‍ ശ്രമമെന്ന് പരാതി. സമൂഹത്തിന് മുന്നില്‍ മോശമായി ചിത്രീകരിക്കാന്‍ തരംതാണ ആരോപണമുന്നയിച്ച രമ്യ ഹരിദാസ് എം.പിക്കെതിരെ മാനനഷ്ടക്കേസ് നല്‍കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് നേതാക്കളുടെ മര്‍ദനത്തിനിരയായ സനൂഫ്.

ആരോപണങ്ങള്‍ തെളിയിക്കാന്‍ എം.പിയെ വെല്ലുവിളിക്കുന്നതായും ഇല്ലെങ്കില്‍ പരസ്യമായി മാപ്പ് പറയണമെന്നും സനൂഫ് പറഞ്ഞു. ആക്രമിക്കാന്‍ ആഹ്വനം ചെയ്ത രമ്യ ഹരിദാസ് എം.പിക്കെതിരെ കേസെടുക്കണമെന്നും സനൂഫ് ആവശ്യപ്പെട്ടു. സനൂഫിന്റെ പരാതിയില്‍ മുന്‍ എം.എല്‍.എ വി.ടി ബല്‍റാം, പാളയം പ്രദീപ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കസബ പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

രമ്യ ഹരിദാസ് കാറിനകത്ത് ഇരുന്ന് ഫോണ്‍ തട്ടിപ്പറിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടെന്നും വിടരുതെന്ന് ആക്രോശിച്ചതായും ചൊവ്വാഴ്ച സനൂഫ് പോലീസിന് വീണ്ടും മൊഴി നല്‍കി. ഉത്തരവാദിത്തമുള്ള ജനപ്രതിനിധിയെന്ന നിലയിലുള്ള അവകാശങ്ങളും സ്ത്രീ സുരക്ഷ നിയമവുമെല്ലാം രമ്യ ഹരിദാസ് ദുരുപയോഗം ചെയ്യുകയാണെന്നും എല്ലാ കാര്യങ്ങളും വ്യക്തമാകുന്ന വീഡിയോ ഉള്ളതിനാലാണ് രക്ഷപ്പെട്ടതെന്നും യുവാവ് പറഞ്ഞു. കള്ളപ്രചാരണങ്ങള്‍ ഭാവിയെ ബാധിക്കുമോയെന്ന ആശങ്കയുണ്ടെന്നും സാമൂഹ്യമാധ്യമങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്ന് ഭീഷണിയുണ്ടെന്നും പറഞ്ഞ സനൂഫ് നിയമനടപടിയുമായി മുന്നോട്ട് പോവുമെന്നും കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it