അപകീര്‍ത്തികേസ്; രാഹുലിന്റെ ഹര്‍ജിയില്‍ ആഗസ്റ്റ് നാലിന് സുപ്രീംകോടതി വാദം കേള്‍ക്കും
ന്യൂഡല്‍ഹി: അപകീര്‍ത്തികേസില്‍ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുല്‍ഗാന്ധി നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി എതിര്‍കക്ഷിയായ പൂര്‍ണ്ണേഷ് മോദിക്കും ഗുജറാത്ത് സര്‍ക്കാറിനും നോട്ടീസ് അയച്ചു. നോട്ടീസിന് പത്ത് ദിവസത്തിനുള്ളില്‍ മറുപടി നല്‍കാമെന്ന് പൂര്‍ണ്ണേഷ് മോദിയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചു. തുടര്‍ന്ന് രാഹുല്‍ഗാന്ധിയുടെ ഹര്‍ജി ഓഗസ്റ്റ് നാലിന് പരിഗണിക്കാനായി സുപ്രീംകോടതി മാറ്റി. ജസ്റ്റിസുമാരായ ബി.ആര് ഗവായ്, പി.കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷന് ഏത് സമയവും പ്രഖ്യാപിക്കാമെന്ന് രാഹുല്‍ഗാന്ധിക്ക് വേണ്ടി ഹാജരായ […]

ന്യൂഡല്‍ഹി: അപകീര്‍ത്തികേസില്‍ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുല്‍ഗാന്ധി നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി എതിര്‍കക്ഷിയായ പൂര്‍ണ്ണേഷ് മോദിക്കും ഗുജറാത്ത് സര്‍ക്കാറിനും നോട്ടീസ് അയച്ചു. നോട്ടീസിന് പത്ത് ദിവസത്തിനുള്ളില്‍ മറുപടി നല്‍കാമെന്ന് പൂര്‍ണ്ണേഷ് മോദിയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചു. തുടര്‍ന്ന് രാഹുല്‍ഗാന്ധിയുടെ ഹര്‍ജി ഓഗസ്റ്റ് നാലിന് പരിഗണിക്കാനായി സുപ്രീംകോടതി മാറ്റി. ജസ്റ്റിസുമാരായ ബി.ആര് ഗവായ്, പി.കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷന് ഏത് സമയവും പ്രഖ്യാപിക്കാമെന്ന് രാഹുല്‍ഗാന്ധിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഷാഷകന്‍ അഭിഷേക് മനു സിംഗ്വി സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി.
അതിനാല്‍ അപകീര്‍ത്തികേസില്‍ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ സുപ്രീംകോടതി ഉടന്‍ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.