കര്‍ണാടക പുത്തൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപം സ്ഥാപിച്ച ഗാന്ധിപ്രതിമ വികലമാക്കിയ നിലയില്‍; പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

പുത്തൂര്‍: കര്‍ണാടക പുത്തൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപം സ്ഥാപിച്ച മഹാത്മാഗാന്ധിയുടെ പ്രതിമ വികലമാക്കിയ നിലയില്‍ കണ്ടെത്തി. ഗാന്ധിപ്രതിമയില്‍ ഘടിപ്പിച്ചിരുന്ന കണ്ണടകള്‍ പ്രതിമയുടെ നെറ്റിക്ക് മുകളില്‍ സ്ഥാപിച്ചിക്കുകയായിരുന്നു. തലഭാഗത്ത് ടീഷര്‍ട്ടും വെച്ചതായി കണ്ടെത്തി. വിവരമറിഞ്ഞ് പുത്തൂര്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഗണ പി. കുമാറും ടൗണ്‍ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഗോപാല്‍ നായകും സ്ഥലത്തെത്തി. മുമ്പ് മറ്റൊരു സ്ഥലത്താണ് ഗാന്ധിപ്രതിമയുണ്ടായിരുന്നത്. അവിടെ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സൗകര്യത്തിനായി പ്രതിമ അടുത്ത കാലത്താണ് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിലേക്ക് മാറ്റിയത്. ഗാന്ധി പ്രതിമയെ […]

പുത്തൂര്‍: കര്‍ണാടക പുത്തൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപം സ്ഥാപിച്ച മഹാത്മാഗാന്ധിയുടെ പ്രതിമ വികലമാക്കിയ നിലയില്‍ കണ്ടെത്തി. ഗാന്ധിപ്രതിമയില്‍ ഘടിപ്പിച്ചിരുന്ന കണ്ണടകള്‍ പ്രതിമയുടെ നെറ്റിക്ക് മുകളില്‍ സ്ഥാപിച്ചിക്കുകയായിരുന്നു. തലഭാഗത്ത് ടീഷര്‍ട്ടും വെച്ചതായി കണ്ടെത്തി.
വിവരമറിഞ്ഞ് പുത്തൂര്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഗണ പി. കുമാറും ടൗണ്‍ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഗോപാല്‍ നായകും സ്ഥലത്തെത്തി. മുമ്പ് മറ്റൊരു സ്ഥലത്താണ് ഗാന്ധിപ്രതിമയുണ്ടായിരുന്നത്. അവിടെ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സൗകര്യത്തിനായി പ്രതിമ അടുത്ത കാലത്താണ് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിലേക്ക് മാറ്റിയത്. ഗാന്ധി പ്രതിമയെ വികലമാക്കുകയും അപമാനിക്കുകയും ചെയ്തതിന് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Related Articles
Next Story
Share it