ഒളിമ്പിക്‌സിന് ഐക്യദാര്‍ഢ്യവുമായി ദീപശിഖാ റാലി

കാസര്‍കോട്: ടോക്കിയോ ഒളിമ്പിക്‌സിന് ഐക്യദാര്‍ഡ്യവുമായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ദീപശിഖാറാലി നടത്തി. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ഹബീബ് റഹ്‌മാന്‍ ദീപശിഖ തെളിയിച്ചു. കാര്‍ റൈഡര്‍ മൂസാ ഷെരീഫും ബൈക്ക് റൈഡര്‍ പി.എന്‍ സൗമ്യയും ദീപശിഖ ഏറ്റുവാങ്ങി. കലക്ടറേറ്റ് പരിസരത്ത് കലക്ടറേറ്റിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍വെച്ച് എ.ഡി.എം എ.കെ. രമേന്ദ്രന്‍ ദീപശിഖ ഏറ്റുവാങ്ങി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരം മുതല്‍ കലക്ടറേറ്റ് വരെയാണ് ദീപശിഖാ റാലി നടത്തിയത്. […]

കാസര്‍കോട്: ടോക്കിയോ ഒളിമ്പിക്‌സിന് ഐക്യദാര്‍ഡ്യവുമായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ദീപശിഖാറാലി നടത്തി. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ഹബീബ് റഹ്‌മാന്‍ ദീപശിഖ തെളിയിച്ചു. കാര്‍ റൈഡര്‍ മൂസാ ഷെരീഫും ബൈക്ക് റൈഡര്‍ പി.എന്‍ സൗമ്യയും ദീപശിഖ ഏറ്റുവാങ്ങി. കലക്ടറേറ്റ് പരിസരത്ത് കലക്ടറേറ്റിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍വെച്ച് എ.ഡി.എം എ.കെ. രമേന്ദ്രന്‍ ദീപശിഖ ഏറ്റുവാങ്ങി.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരം മുതല്‍ കലക്ടറേറ്റ് വരെയാണ് ദീപശിഖാ റാലി നടത്തിയത്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് പി.പി. അശോകന്‍ സ്വാഗതവും ജില്ലാ സ്‌പോര്‍ട്‌സ് ഓഫീസര്‍ സുദീപ് ബോസ് നന്ദിയും പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് റാലി നടത്തിയത്.
ഒളിമ്പിക്‌സ് സന്ദേശവുമായി ജില്ലാ ഒളിമ്പിക് അസോസേഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കായിക അസോസിയേഷനുകളെ കൂട്ടിയോജിപ്പിച്ച് വിവിധ പരിപാടികള്‍ നടത്തി. ഒളിമ്പിക്‌സിനോടും ഇന്ത്യന്‍ കായിക താരങ്ങളുടെ വിജയത്തിനും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഒളിമ്പിക്‌സിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ ഈ കൂട്ടായ്മയ്ക്ക് സാധിച്ചു.

Related Articles
Next Story
Share it