ചരിത്രമെഴുതി തെംബ വബുമ; കറുത്ത വര്‍ഗക്കാരനായ ആദ്യ ദക്ഷിണാഫ്രിക്കന്‍ നായകന്‍; സ്ഥാനമേറ്റെടുക്കുന്നത് വെറും 6 ഏകദിനങ്ങളുടെയും 8 ട്വന്റി 20 മത്സരങ്ങളുടെയും പരിചയ സമ്പത്തുമായി

കേപ്ടൗണ്‍: ചരിത്രത്തിലാദ്യമായി കറുത്ത വര്‍ഗക്കാരനായ ഒരാളെ നായകനാക്കി ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്കയുടെ ഏകദിന ട്വന്റി 20 ക്യാപ്റ്റനായി തെംബ ബവുമ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ബവുമയെ ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക നായകസ്ഥാനം ഏല്‍പിച്ചത്. ഡീന്‍ എല്‍ഗാറിനെ ടെസ്റ്റ് ടീം നായകനായി തെരഞ്ഞെടുത്തു. ബവുമ ടെസ്റ്റില്‍ വൈസ് ക്യാപ്റ്റനാകും.2021, 2022 ഐ.സി.സി ട്വന്റി 20 ലോകകപ്പിലും 2023 ഏകദിന ലോകകപ്പിലും ബവുമ ടീമിനെ നയിക്കുമെന്നും ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ അടുത്ത എഡിഷനില്‍ എല്‍ഗാറാകും നായകനെന്നും സി.എസ്.എ വാര്‍ത്തകുറിപ്പില്‍ അറിയിച്ചു. തന്റെ ജീവിതത്തില്‍ […]

കേപ്ടൗണ്‍: ചരിത്രത്തിലാദ്യമായി കറുത്ത വര്‍ഗക്കാരനായ ഒരാളെ നായകനാക്കി ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്കയുടെ ഏകദിന ട്വന്റി 20 ക്യാപ്റ്റനായി തെംബ ബവുമ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ബവുമയെ ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക നായകസ്ഥാനം ഏല്‍പിച്ചത്. ഡീന്‍ എല്‍ഗാറിനെ ടെസ്റ്റ് ടീം നായകനായി തെരഞ്ഞെടുത്തു. ബവുമ ടെസ്റ്റില്‍ വൈസ് ക്യാപ്റ്റനാകും.2021, 2022 ഐ.സി.സി ട്വന്റി 20 ലോകകപ്പിലും 2023 ഏകദിന ലോകകപ്പിലും ബവുമ ടീമിനെ നയിക്കുമെന്നും ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ അടുത്ത എഡിഷനില്‍ എല്‍ഗാറാകും നായകനെന്നും സി.എസ്.എ വാര്‍ത്തകുറിപ്പില്‍ അറിയിച്ചു.

തന്റെ ജീവിതത്തില്‍ ലഭിച്ച ഏറ്റവും മികച്ച അംഗീകാരങ്ങളിലൊന്നാണ് ഇതെന്ന് ബവുമ പ്രതികരിച്ചു. വെറും ആറ് ഏകദിനങ്ങളുടെയും എട്ട് ട്വന്റി20 മത്സരങ്ങളുടെയും മാത്രം അനുഭവസമ്പത്തുമായാണ് ബവുമ ടീമിനെ നയിക്കാനൊരുങ്ങുന്നത്. എട്ട് ടെസ്റ്റുകളുടെയും 19 ഏകദിനങ്ങളുടെയും മാത്രം അനുഭവവുമായി തുടങ്ങി ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച നായകന്‍മാരില്‍ ഒരാളായി പേരെടുത്ത ഗ്രെയിം സ്മിത്താണ് ബവുമയെ നിയോഗിച്ചതെന്നത് മറ്റൊരു നിയോഗമായി.

അടുത്തിടെ ആഭ്യന്തര തലത്തില്‍ ടി20 ചലഞ്ച് ട്രോഫയില്‍ ജേതാക്കളായ ലയണ്‍സ് ടീമിനെ നയിച്ചത് ബവുമയായിരുന്നു. ക്വിന്റണ്‍ ഡികോക്കിന്റെ പിന്‍ഗാമിയായിട്ടാണ് ഇരുവരുടെയും നിയമനം. ഏകദിന നായകനും ടെസ്റ്റ് ടീമിന്റെ ഇടക്കാല നായകനുമായിരുന്ന ഡികോക്കിന് വിശ്രമം അനുവദിച്ചിരിക്കുകയാണ്.

Related Articles
Next Story
Share it