ആഴക്കടല്‍ മത്സ്യബന്ധനം: മുസ്ലിംലീഗ് പ്രതിഷേധ സംഗമം നടത്തി

കാസര്‍കോട്: കേരളത്തിന്റെ കടല്‍ സമ്പത്ത് അമേരിക്കന്‍ കമ്പനികള്‍ക്ക് തീറെഴുതാനുള്ള ഇടതുസര്‍ക്കാറിന്റെ വഴിവിട്ട നീക്കത്തിനെതിരെയും ആഴക്കടല്‍ മത്സ്യ ബന്ധത്തിനായി അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സിക്ക് നല്‍കിയ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടും മുസ്ലിംലീഗ് പ്രതിഷേധ സംഗനം നടത്തി. ഉദുമ പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃക്കണ്ണാട് കടപ്പുറത്ത് നടത്തിയ പ്രതിഷേധ സംഗമം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് കെ.ബി.എം ഷെരീഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. […]

കാസര്‍കോട്: കേരളത്തിന്റെ കടല്‍ സമ്പത്ത് അമേരിക്കന്‍ കമ്പനികള്‍ക്ക് തീറെഴുതാനുള്ള ഇടതുസര്‍ക്കാറിന്റെ വഴിവിട്ട നീക്കത്തിനെതിരെയും ആഴക്കടല്‍ മത്സ്യ ബന്ധത്തിനായി അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സിക്ക് നല്‍കിയ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടും മുസ്ലിംലീഗ് പ്രതിഷേധ സംഗനം നടത്തി.

ഉദുമ പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃക്കണ്ണാട് കടപ്പുറത്ത് നടത്തിയ പ്രതിഷേധ സംഗമം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് കെ.ബി.എം ഷെരീഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. കെ.എ മുഹമ്മദാലി, ഹമീദ് മാങ്ങാട്, കരീം നാലാംവാതുല്‍ക്കല്‍, കാദര്‍ഖാത്തിം, എ.എം ഇബ്രാഹിം, സുബൈര്‍ കേരള, ഹാരിസ് അങ്കക്കളരി, കെ.എം.എ റഹ്‌മാന്‍, യു.എം ഷെരീഫ്, ആബിദ് മാങ്ങാട്, റഷീദ് കപ്പണക്കാല്‍, റഊഫ് ഉദുമ, ഫഹദ് മൂലയില്‍, ശംഭു ബേക്കല്‍, ചന്ദ്രന്‍ നാലാംവാതുല്‍ക്കല്‍, ബഷീര്‍ പാക്യാര, പി.എ കാദര്‍, ഹാഷിം പാക്യാര, അബ്ദുകടവത്ത്, അബ്ദുള്‍ റഹ്‌മാന്‍ ഒരുമ, ഹമീദ് കുണ്ടടുക്കം, ഹാരീസ് പടിഞ്ഞാര്‍, ജൗഹര്‍ ഉദുമ, കാറോളി അബ്ദുല്‍ റഹ്‌മാന്‍, റംഷീദ് നാലാംവാതുല്‍ക്കല്‍, ഷംസുദ്ദീന്‍ ഓര്‍ബിറ്റ് പ്രസംഗിച്ചു.

കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെല്ലിക്കുന്ന് കടപ്പുറത്ത് നടത്തിയ പ്രതിഷേധ സംഗമം ജില്ല ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ പ്രസിഡണ്ട് കെ.എം. ബഷീര്‍ അധ്യക്ഷത വഹിച്ചു. ഖാലിദ് പച്ചക്കാട് സ്വാഗതം പറഞ്ഞു. എ.എം. കടവത്ത്, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍, അബ്ബാസ് ബീഗം, മുഹമ്മദ്കുഞ്ഞി തയലങ്ങാടി, അഷ്റഫ് എടനീര്‍, എ.എ അസീസ്, കെ.എം. അബ്ദുല്‍റഹിമാന്‍, തളങ്കര ഹക്കീം അജ്മല്‍, അഷ്ഫാഖ് അബൂബക്കര്‍ തുരുത്തി, ഫിറോസ് അടക്കത്ത്ബയല്‍, ബീഫാത്തിമ ഇബ്രാഹിം, ഷംസീദ ഫിറോസ്, ജി. നാരായണന്‍, വിജയന്‍ കണ്ണീര, റീത്ത ആര്‍., സിയാന ഹനീഫ്, സഹീര്‍ ആസിഫ്, മുത്തലിബ് പാറക്കട്ട തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles
Next Story
Share it