കോവിഡ്: രാജ്യത്ത് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് കപില്‍ സിബല്‍; പ്രധാനമന്ത്രിക്ക് കത്തയച്ചു

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ദേശീയ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. കോവിഡ് ബാധ രോഗമുക്തിയേക്കാള്‍ രൂക്ഷമാകുന്നു. മോദിജി ദേശീയ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ റാലികള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം. കോടതി ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കണം തുടങ്ങിയ കാര്യങ്ങള്‍ കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു. 2,61,500 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. നാലുദിവസമായി രണ്ടു ലക്ഷത്തിലധികം പേര്‍ക്ക് പ്രതിദിനം […]

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ദേശീയ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. കോവിഡ് ബാധ രോഗമുക്തിയേക്കാള്‍ രൂക്ഷമാകുന്നു. മോദിജി ദേശീയ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ റാലികള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം. കോടതി ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കണം തുടങ്ങിയ കാര്യങ്ങള്‍ കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു.

2,61,500 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. നാലുദിവസമായി രണ്ടു ലക്ഷത്തിലധികം പേര്‍ക്ക് പ്രതിദിനം കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Related Articles
Next Story
Share it