കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികള്‍ ശക്തമാക്കാന്‍ തീരുമാനം

കാസര്‍കോട്: കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സി.യു.സി ജില്ലാതല നേതൃയോഗം ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസലിന്റെ അധ്യക്ഷതയില്‍ ഡി.സി.സി ഓഫീസില്‍ നടന്നു. പുതിയ കാലഘട്ടത്തില്‍ വെല്ലുവിളികള്‍ ഏറ്റെടുത്ത് കടമ നിര്‍വഹിക്കാന്‍ കോണ്‍ഗ്രസിനെ സജ്ജമാക്കുക എന്ന വിപ്ലവകരമായ പ്രവര്‍ത്തനമാണ് സി.യു.സി.കള്‍ നടത്തേണ്ടത് എന്ന് പി.കെ ഫൈസല്‍ അഭിപ്രായപ്പെട്ടു. കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡണ്ട് ഡി.വി ബാലകൃഷ്ണന്‍ അനുസ്മരണം കാഞ്ഞങ്ങാട് വെച്ച് നടത്തുവാന്‍ തീരുമാനിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ വിനോദ് കുമാര്‍ പള്ളയില്‍ വീട്, എം. കുഞ്ഞമ്പു നമ്പ്യാര്‍, […]

കാസര്‍കോട്: കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സി.യു.സി ജില്ലാതല നേതൃയോഗം ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസലിന്റെ അധ്യക്ഷതയില്‍ ഡി.സി.സി ഓഫീസില്‍ നടന്നു. പുതിയ കാലഘട്ടത്തില്‍ വെല്ലുവിളികള്‍ ഏറ്റെടുത്ത് കടമ നിര്‍വഹിക്കാന്‍ കോണ്‍ഗ്രസിനെ സജ്ജമാക്കുക എന്ന വിപ്ലവകരമായ പ്രവര്‍ത്തനമാണ് സി.യു.സി.കള്‍ നടത്തേണ്ടത് എന്ന് പി.കെ ഫൈസല്‍ അഭിപ്രായപ്പെട്ടു. കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡണ്ട് ഡി.വി ബാലകൃഷ്ണന്‍ അനുസ്മരണം കാഞ്ഞങ്ങാട് വെച്ച് നടത്തുവാന്‍ തീരുമാനിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ വിനോദ് കുമാര്‍ പള്ളയില്‍ വീട്, എം. കുഞ്ഞമ്പു നമ്പ്യാര്‍, ടോമി പ്ലാച്ചേരി, ഹരീഷ് പി നായര്‍, സി.വി ജെയിംസ്, ബ്ലോക്ക് പ്രസിഡണ്ടുമാരായ, കെ ഖാലിദ്, സി. രാജന്‍ പെരിയ, പി. കുഞ്ഞിക്കണ്ണന്‍, മഡിയന്‍ ഉണ്ണികൃഷ്ണന്‍, ലക്ഷ്മണ പ്രഭു, നേതാകളായ സി.വി ഭാവനന്‍, മനാഫ് നുള്ളിപ്പാടി, പി ശശിധരന്‍ മാസ്റ്റര്‍, എം രാധാകൃഷ്ണന്‍ മാസ്റ്റര്‍എന്നിവര്‍ സംസാരിച്ചു.

Related Articles
Next Story
Share it