തൃക്കണ്ണാട് ആറാട്ടുത്സവം നിബന്ധനകള്‍ക്ക് വിധേയമായി നടത്താന്‍ തീരുമാനം

പാലക്കുന്ന്: തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവം നിലവിലെ കോവിഡ് വ്യാപന നിബന്ധനകള്‍ പാലിച്ച് ചടങ്ങില്‍ ഒതുക്കി നടത്തുവാന്‍ ട്രസ്റ്റി ബോര്‍ഡ് വിളിച്ചു ചേര്‍ത്ത സംയുക്ത യോഗത്തില്‍ തീരുമാനിച്ചു. വിവിധ ക്ഷേത്രങ്ങളിലെ ആചാരസ്ഥാനികരും ഭാരവാഹികളും ഉത്സവവുമായി ബന്ധപെട്ട് പ്രവര്‍ത്തിക്കുന്നവരും ആഘോഷകമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ബാലകൃഷ്ണന്‍ നായര്‍, മെമ്പര്‍മാരായ അരവത്ത് കെ. ശിവരാമന്‍ മേസ്ത്രി, മന്‍മോഹന്‍ ബേക്കല്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.ബാബു, മേല്‍ശാന്തി നവിന്‍ചന്ദ്ര കായര്‍ത്തായ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനബാഹുല്യം പരമാവധി പരിമിതപ്പെടുത്തി ഉത്സവം […]

പാലക്കുന്ന്: തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവം നിലവിലെ കോവിഡ് വ്യാപന നിബന്ധനകള്‍ പാലിച്ച് ചടങ്ങില്‍ ഒതുക്കി നടത്തുവാന്‍ ട്രസ്റ്റി ബോര്‍ഡ് വിളിച്ചു ചേര്‍ത്ത സംയുക്ത യോഗത്തില്‍ തീരുമാനിച്ചു. വിവിധ ക്ഷേത്രങ്ങളിലെ ആചാരസ്ഥാനികരും ഭാരവാഹികളും ഉത്സവവുമായി ബന്ധപെട്ട് പ്രവര്‍ത്തിക്കുന്നവരും ആഘോഷകമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ബാലകൃഷ്ണന്‍ നായര്‍, മെമ്പര്‍മാരായ അരവത്ത് കെ. ശിവരാമന്‍ മേസ്ത്രി, മന്‍മോഹന്‍ ബേക്കല്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.ബാബു, മേല്‍ശാന്തി നവിന്‍ചന്ദ്ര കായര്‍ത്തായ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനബാഹുല്യം പരമാവധി പരിമിതപ്പെടുത്തി ഉത്സവം ചടങ്ങില്‍ മാത്രം ഒതുക്കാനാണ് തീരുമാനം.
27ന് രാവിലെ 8ന് ആറാട്ട് ഉത്സവത്തിന് ഓലയും കുലയും കൊത്തല്‍ ചടങ്ങ്. മാര്‍ച്ച് 3ന് രാവിലെ 6ന് ചന്ദ്രഗിരി ശാസ്താ ക്ഷേത്രത്തില്‍ നിന്ന് തിടമ്പ് എഴുന്നള്ളത്ത് പുറപ്പെടും. 25 പേര്‍ മാത്രമേ എഴുന്നള്ളത്തിനെ അനുഗമിക്കാവൂ. 8 മണിക്ക് നടക്കുന്ന കൊടിയേറ്റത്തില്‍ 100 പേര്‍ക്ക് മാത്രമേ ക്ഷേത്ര മതില്‍കെട്ടിനകത്ത് പ്രവേശനം അനുവദിക്കുകയുള്ളൂ. 6ന് അഷ്ടമി വിളക്ക് നാളില്‍ ബേക്കല്‍ കുറുംബ, കോട്ടിക്കുളം കുറുംബാ ക്ഷേത്രങ്ങളില്‍ നിന്നുള്ള എഴുന്നള്ളത്തുകള്‍ രാത്രി 7.15 നും 7.45നും നടയില്‍ എത്തണം. കൂടെ 15 പേര്‍ക്കു മാത്രം അനുവാദം.
8ന് പള്ളിവേട്ട ദിവസം രാവിലെ 10മണിക്ക് നാഗപൂജ. രാത്രി 7.30ന് 15 മിനിറ്റ് ദൈര്‍ഘ്യമുള്ള കോല്‍ക്കളിയില്‍ 10 പേര്‍ക്കു പങ്കെടുക്കാം. 7.45ന് കടപ്പുറത്ത് കട്ടയില്‍ നടക്കുന്ന ഭജന 10 മിനിറ്റില്‍ ഒതുങ്ങും. തിരിച്ചെഴുന്നളത്ത് സമയത്ത് ആചാരത്തിന്റെ ഭാഗമായി നാല് കഴകക്കാര്‍ ഒരു തിരി വീതം മാത്രമേ കത്തിക്കാന്‍ പാടുള്ളൂ.
9ന് ആറാട്ടുത്സവ നാളിലെ എഴുന്നള്ളത്ത് വൈകുന്നേരം 6ന് ക്ഷേത്രത്തില്‍ നിന്ന് ആറാട്ടുകടവിലേക്ക് പുറപ്പെടും. 50 പേര്‍ മാത്രമേ എഴുന്നള്ളത്തിനെ അനുഗമിക്കാന്‍ പാടുള്ളൂ. 9 മണിക്ക് തിരിച്ചെഴുന്നള്ളത്തിന് ശേഷം മണ്ഡപത്തിലെ ഭജന 10 മിനിറ്റ് മാത്രം. 11 മണിക്ക് ഉത്സവം കൊടിയിറങ്ങും.
10ന് വൈകുന്നേരം 5ന് ചന്ദ്രഗിരി ശാസ്താ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളത്ത്. രാത്രി തെയ്യംകൂടല്‍. 11ന് മഹാശിവരാത്രി ദിവസം രാവിലെ 5.30ന് മൂവാളംകുഴി ചാമുണ്ഡി തെയ്യം. ഒരു മണിക്കൂറിനകം പൂജാസമയത്ത് തെയ്യം ക്ഷേത്ര നടയില്‍ എത്തണം.
ആറാട്ടുത്സവത്തിന്റെ തുടര്‍ച്ചയായി നടക്കുന്ന പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ ഭരണി ഉത്സവത്തിന് മാര്‍ച്ച് 10ന് കൊടിയേറും.

Related Articles
Next Story
Share it