നിക്ഷേപകര്‍ക്ക് തുക തിരിച്ചുനല്‍കാന്‍ കെ.വി.വി.ഇ.എസ് ഉപ്പള യൂണിറ്റ് ജനറല്‍ ബോഡിയില്‍ തീരുമാനം

ഉപ്പള: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റില്‍ കഴിഞ്ഞ കാലയളവില്‍ ഉണ്ടായ സാമ്പത്തിക പ്രശ്‌നവുമായി ബന്ധപ്പെട്ട തുക നല്‍കാനുള്ള മുഴുവന്‍ ആളുകള്‍ക്കും തുക തിരിച്ചു നല്‍കാന്‍ ഉപ്പള യൂണിറ്റില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. വരും ദിവസങ്ങളില്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും സേവ് ഫോറം ഭാരവാഹികളും യൂണിറ്റ് ഭാരവാഹികളും ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഉചിതമായ തീരുമാനമെടുത്ത് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. യൂണിറ്റ് പ്രസിഡണ്ട് ശിവരാമ പക്കളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കേരള […]

ഉപ്പള: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റില്‍ കഴിഞ്ഞ കാലയളവില്‍ ഉണ്ടായ സാമ്പത്തിക പ്രശ്‌നവുമായി ബന്ധപ്പെട്ട തുക നല്‍കാനുള്ള മുഴുവന്‍ ആളുകള്‍ക്കും തുക തിരിച്ചു നല്‍കാന്‍ ഉപ്പള യൂണിറ്റില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. വരും ദിവസങ്ങളില്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും സേവ് ഫോറം ഭാരവാഹികളും യൂണിറ്റ് ഭാരവാഹികളും ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഉചിതമായ തീരുമാനമെടുത്ത് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. യൂണിറ്റ് പ്രസിഡണ്ട് ശിവരാമ പക്കളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ മാഹിന്‍ കോളിക്കര, ടി.എ. ഇല്യാസ്, ഹംസ പാലക്കി, എ.എ. അസീസ്, ഹരിഹരസുധന്‍. എ.വി. ശശിധരന്‍, ജി.എസ്. ശിഹാബ് ഉസ്മാന്‍ ,എം.പി.സുബൈര്‍, ബഷീര്‍ കനില, ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അബു തമാം, സേവ് ഫോറം ചെയര്‍മാന്‍ ഇക്ബാല്‍ കെ.എഫ്, ഷെരീഫ് എന്നിവര്‍ സംസാരിച്ചു. ജബ്ബാര്‍ ഉപ്പള സ്വാഗതവും ഹനീഫ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it