കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കടബാധ്യത; പൂനയില്‍ ഹോട്ടല്‍ വ്യാപാരിയായ പുത്തിഗെ സ്വദേശി വീടിനടുത്ത മരക്കൊമ്പില്‍ തൂങ്ങിമരിച്ചനിലയില്‍

പുത്തിഗെ: കോവിഡ് പ്രതിസന്ധി കാരണം കടബാധ്യതയില്‍ കഴിയുകയായിരുന്ന ഹോട്ടല്‍ വ്യാപാരിയെ വീടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുത്തിഗെ മൊളഗുദ്ദെയിലെ സൂര്യനാരായണ ഷെട്ടി-ഗിരിജ ദമ്പതികളുടെ മകന്‍ അജിത് രഞ്ജന്‍ ഷെട്ടി(40)യെയാണ് ശനിയാഴ്ച രാവിലെ 11 മണിയോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചക്ക് ഭക്ഷണം കഴിച്ച ശേഷം വീട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം വിശ്രമിക്കുകയായിരുന്ന അജിത്തിനെ പിന്നീട് കാണാതായിരുന്നു. ഇതേ തുടര്‍ന്ന് അജിത്തിനെ വീട്ടുകാരും നാട്ടുകാരും അന്വേഷിക്കുന്നതിനിടെയാണ് ശനിയാഴ്ച രാവിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അജിത് പൂനയിലെ ഹോട്ടലിന്റെ […]

പുത്തിഗെ: കോവിഡ് പ്രതിസന്ധി കാരണം കടബാധ്യതയില്‍ കഴിയുകയായിരുന്ന ഹോട്ടല്‍ വ്യാപാരിയെ വീടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുത്തിഗെ മൊളഗുദ്ദെയിലെ സൂര്യനാരായണ ഷെട്ടി-ഗിരിജ ദമ്പതികളുടെ മകന്‍ അജിത് രഞ്ജന്‍ ഷെട്ടി(40)യെയാണ് ശനിയാഴ്ച രാവിലെ 11 മണിയോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചക്ക് ഭക്ഷണം കഴിച്ച ശേഷം വീട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം വിശ്രമിക്കുകയായിരുന്ന അജിത്തിനെ പിന്നീട് കാണാതായിരുന്നു. ഇതേ തുടര്‍ന്ന് അജിത്തിനെ വീട്ടുകാരും നാട്ടുകാരും അന്വേഷിക്കുന്നതിനിടെയാണ് ശനിയാഴ്ച രാവിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അജിത് പൂനയിലെ ഹോട്ടലിന്റെ പാര്‍ട്ണറായിരുന്നു. ലോക് ഡൗണിനെ തുടര്‍ന്ന് നാട്ടില്‍ വന്നിരുന്ന അജിത് ആറുമാസം മുമ്പ് പൂനയിലേക്ക് പോയി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വീണ്ടും നാട്ടില്‍ വന്ന അജിത് കോവിഡ്മൂലമുണ്ടായ സാമ്പത്തികപ്രതിസന്ധി കാരണം കടുത്ത മനോവിഷമത്തിലായിരുന്നുവെന്നും ഇതാകാം ആത്മഹത്യക്ക് കാരണമെന്നും ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ: സുമ. ചിന്തന്‍ ഷെട്ടി ഏകമകനാണ്.

Related Articles
Next Story
Share it