'ഒരിക്കലും അടയാത്ത വാതില്‍': ചര്‍ച്ചയും അനുമോദനവും സംഘടിപ്പിച്ചു
കാസര്‍കോട്: എം.എ ഖാദര്‍ പള്ളത്തിന്റെ 'ഒരിക്കലും അടയാത്ത വാതില്‍' എന്ന കവിതാ സമാഹാരം പള്ളം തന്‍വീറുല്‍ ഇസ്ലാം സ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ചര്‍ച്ച ചെയ്തു.യൂണിറ്റി ഓഫ് പള്ളം വാട്‌സപ്പ് കൂട്ടായ്മയാണ് ചര്‍ച്ചയും അനുമോദന ചടങ്ങും സംഘടിപ്പിച്ചത്. കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. സാഹിത്യരചനയിലെ ഏറ്റവും ഉന്നതമായ തലത്തിലാണ് കവിതാ രചനയുടെ സ്ഥാനമെന്നും വളരെ എളിമയുള്ള ഭാഷയാണ് ഖാദറിന്റെ കവിതകളിലെന്നും അദ്ദേഹം പറഞ്ഞു.വി. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു.പ്രഭാകരന്‍ […]

കാസര്‍കോട്: എം.എ ഖാദര്‍ പള്ളത്തിന്റെ 'ഒരിക്കലും അടയാത്ത വാതില്‍' എന്ന കവിതാ സമാഹാരം പള്ളം തന്‍വീറുല്‍ ഇസ്ലാം സ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ചര്‍ച്ച ചെയ്തു.
യൂണിറ്റി ഓഫ് പള്ളം വാട്‌സപ്പ് കൂട്ടായ്മയാണ് ചര്‍ച്ചയും അനുമോദന ചടങ്ങും സംഘടിപ്പിച്ചത്. കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. സാഹിത്യരചനയിലെ ഏറ്റവും ഉന്നതമായ തലത്തിലാണ് കവിതാ രചനയുടെ സ്ഥാനമെന്നും വളരെ എളിമയുള്ള ഭാഷയാണ് ഖാദറിന്റെ കവിതകളിലെന്നും അദ്ദേഹം പറഞ്ഞു.
വി. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു.
പ്രഭാകരന്‍ കരിച്ചേരി, കവികളായ സുകു ബാനം, സുനില്‍ എളേരി, കഥാകൃത്ത് ഉഷസ്സ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഖാദര്‍ പള്ളത്തിനും മഞ്ഞു പാതകള്‍ തേന്‍ഭരണികള്‍ എന്ന യാത്രാ വിവരണ പുസ്തകമെഴുതിയ ഇക്ബാല്‍ പള്ളത്തിനും ചടങ്ങില്‍ ഉപഹാരം നല്‍കി. മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, പള്ളം ജമാഅത്ത് പ്രസിഡണ്ട് മുനീര്‍ ബിസ്മില്ല, സെക്രട്ടറി ഷാഫി പാദാര്‍, ട്രഷറര്‍ മുഹമ്മദലി കുളത്തുങ്കര, പള്ളം റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ പി.പി. അബ്ദുല്‍ റഹ്മാന്‍, ശോഭന ടീച്ചര്‍, അബു ത്വാഇ, ഗിരിധര്‍ രാഘവന്‍, അബൂബക്കര്‍ ഗിരി, രേഖാ കൃഷ്ണന്‍, അമീര്‍ പള്ളിയാന്‍, ശിഹാബ് മാഷ്, ഹമീദ് കാവില്‍, ലത്തീഫ് ചെമ്മനാട്, സലീം ചാല, പി.ടി.എ പ്രസിഡണ്ട് സലീം പാദാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ശ്രീലതാ ടീച്ചര്‍, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ബ്രദേര്‍സ് ക്ലബ്ബ് ഭാരവാഹി അല്‍ത്താഫ് പള്ളം, എം.വി. സന്തോഷ്, നാസര്‍ ചെര്‍ക്കളം, ഫറൂഖ് ഖാസ്മി, നൗഷാദ് ബാവിക്കര, ടി.കെ. അന്‍വര്‍, റഹീം തെരുവത്ത്, നജീബ് പള്ളം സംബന്ധിച്ചു. അയാസ് ചെടേക്കാല്‍ സ്വാഗതവും ഖാദര്‍ പള്ളം നന്ദിയും പറഞ്ഞു.