വിസ്മയയുടെ മരണം; ഭര്‍ത്താവ് കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

കൊല്ലം: സ്ത്രീധനത്തിന് വേണ്ടിയുള്ള പീഡനത്തെ തുടര്‍ന്ന് കൊല്ലത്തെ വിസ്മയ മരണപ്പെട്ട കേസില്‍ പ്രതിയായ ഭര്‍ത്താവ് കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. എന്‍ഫോഴ്‌സ്‌മെന്റിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതായി ഗതാഗത മന്ത്രി ആന്റണി രാജുവാണ് അറിയിച്ചത്. സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷമെന്ന് വിസ്മയയുടെ കുടുംബം പ്രതികരിച്ചു. സ്ത്രീധനക്കേസില്‍ ഒരു ജീവനക്കാരനെ ഗതാഗതവകുപ്പില്‍ നിന്ന് പിരിച്ചുവിടുന്നത് ആദ്യമായാണ്. അറസ്റ്റിലായ കിരണ്‍ കുമാറിനെതിരെ ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡന മരണം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നത്. […]

കൊല്ലം: സ്ത്രീധനത്തിന് വേണ്ടിയുള്ള പീഡനത്തെ തുടര്‍ന്ന് കൊല്ലത്തെ വിസ്മയ മരണപ്പെട്ട കേസില്‍ പ്രതിയായ ഭര്‍ത്താവ് കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. എന്‍ഫോഴ്‌സ്‌മെന്റിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതായി ഗതാഗത മന്ത്രി ആന്റണി രാജുവാണ് അറിയിച്ചത്. സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷമെന്ന് വിസ്മയയുടെ കുടുംബം പ്രതികരിച്ചു. സ്ത്രീധനക്കേസില്‍ ഒരു ജീവനക്കാരനെ ഗതാഗതവകുപ്പില്‍ നിന്ന് പിരിച്ചുവിടുന്നത് ആദ്യമായാണ്. അറസ്റ്റിലായ കിരണ്‍ കുമാറിനെതിരെ ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡന മരണം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നത്. ജൂണ്‍ 21നാണ് വിസ്മയയെ കിരണിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയ ക്രൂരമായ മര്‍ദനത്തിനും പീഡനത്തിനും ഇരയായിരുന്നതായി പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

Related Articles
Next Story
Share it