ബന്തടുക്കയിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണം; ദുരുഹത നീങ്ങിയില്ല

ബന്തടുക്ക: കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണം സംബന്ധിച്ച് ദുരുഹത തുടരുന്നു. ബന്തടുക്ക മലാംകുണ്ടിലെ ബാബുവിന്റെ മകള്‍ സുരണ്യ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹതയാണ് നീങ്ങാത്തത്. ബന്തടുക്ക ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ സുരണ്യയെ കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയിലെ കിടക്കയില്‍ ഇരുന്നനിലയില്‍ കാണപ്പെട്ടതിനാലാണ് മരണത്തില്‍ സംശയം ജനിച്ചത്. സുരണ്യ ആത്മഹത്യ ചെയ്യാനുള്ള സാഹചര്യമൊന്നും ഇല്ലായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറയുന്നു. പെണ്‍കുട്ടിയുടെ ഒരു കുറിപ്പിന്റെ അടിസ്ഥാനത്തില്‍ കുറ്റിക്കോലിലെ […]

ബന്തടുക്ക: കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണം സംബന്ധിച്ച് ദുരുഹത തുടരുന്നു. ബന്തടുക്ക മലാംകുണ്ടിലെ ബാബുവിന്റെ മകള്‍ സുരണ്യ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹതയാണ് നീങ്ങാത്തത്. ബന്തടുക്ക ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ സുരണ്യയെ കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയിലെ കിടക്കയില്‍ ഇരുന്നനിലയില്‍ കാണപ്പെട്ടതിനാലാണ് മരണത്തില്‍ സംശയം ജനിച്ചത്. സുരണ്യ ആത്മഹത്യ ചെയ്യാനുള്ള സാഹചര്യമൊന്നും ഇല്ലായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറയുന്നു. പെണ്‍കുട്ടിയുടെ ഒരു കുറിപ്പിന്റെ അടിസ്ഥാനത്തില്‍ കുറ്റിക്കോലിലെ ഒരു സ്വകാര്യ ബസ് ജീവനക്കാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് സൂചനകളൊന്നും കിട്ടാത്തതിനാല്‍ ഇയാളെ പിന്നീട് വിട്ടയച്ചിരുന്നു. പെണ്‍കുട്ടിയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് ബന്ധുക്കള്‍ പറയുമ്പോള്‍ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നു. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പാര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടിയുടെ ശരീരത്തിന്‍ വിഷാംശം കണ്ടെത്തിയിരുന്നു. വിഷം കഴിച്ച ശേഷം കെട്ടി തൂങ്ങി ആത്മഹത്യ ചെയ്തതാകാമെന്നാണ് നിഗമനം. പെണ്‍കുട്ടിയുടെ മരണവുമായി വ്യത്യസ്തങ്ങളായ കാര്യങ്ങള്‍ നാട്ടില്‍ പ്രചരിക്കുന്നതും പൊലീസിനെ കുഴക്കുന്നുണ്ട്. പെണ്‍കുട്ടിക്ക് ബസ് ജീവനക്കാരനുമായി പരിചയമുണ്ടായിരുന്നതായും പെണ്‍കുട്ടി ഇയാളെ ഫോണില്‍ വിളിച്ചതായും പറയുന്നു. മുമ്പൊരിക്കല്‍ ഇതേ ജീവനക്കാരന്‍ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നതായും പറയുന്നുണ്ട്. അതിനിടെ സംഭവ ദിവസം രാവിലെ സുരണ്യ അമ്മയോടൊപ്പം ബന്തടുക്കയിലെ ക്ഷേത്രത്തില്‍ പോയിരുന്നതായും അതിനു ശേഷം സുരണ്യ ഒറ്റക്ക് വീട്ടിലെത്തിയതായും പറയുന്നു. അവള്‍ ധരിച്ചിരുന്ന വസ്ത്രം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതും ദുരൂഹത ഉണ്ടാക്കിയിട്ടുണ്ട്. സുരണ്യയുടെ കിടപ്പുമുറിയില്‍ കണ്ടെത്തിയ കത്ത് അവള്‍ എഴുതിയതാണോ എന്നതിനെ സംബസിച്ചും അന്വേഷണം നടക്കുന്നുണ്ട്.
പഠനത്തില്‍ മിടുക്കിയായ സുരണ്യ പിറ്റേ ദിവസം നടക്കേണ്ട പ്ലസ്ടു പരീക്ഷയുടെ തയ്യാറെടുപ്പിലായിരുന്നു. ജോലി കഴിഞ്ഞ് അമ്മ വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ സുരണ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Related Articles
Next Story
Share it