മലയാളി മാധ്യമപ്രവര്‍ത്തക ശ്രുതിയുടെ മരണം: ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളി

കാസര്‍കോട്: മരണത്തിന് മുമ്പ് മലയാളി മാധ്യമപ്രവര്‍ത്തക കാസര്‍കോട് വിദ്യാനഗറിലെ ശ്രുതി(35) ക്രൂരമര്‍ദനത്തിന് ഇരയായെന്ന് തെളിയിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നു. ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദിച്ചുവെന്ന് സഹോദരന്‍ നിഷാന്തിനോട് ശ്രുതി വെളിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. 2022 മാര്‍ച്ച് 21നാണ് റോയിട്ടേഴ്സിന്റെ ബംഗളൂരുവിലെ സബ് എഡിറ്ററായ ശ്രുതിയെ വൈറ്റ് ഫീല്‍ഡ് നരഹനഹള്ളിയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനുവരിയിലാണ് പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞ് ഭര്‍ത്താവ് തന്നെ അടിക്കുകയും മുഖത്ത് പരിക്കേല്‍പ്പിക്കുകയും ചെയ്തെന്ന് ശ്രുതി സഹോദരനെ ഫോണ്‍ സംഭാഷണത്തിനിടെ അറിയിച്ചത്. […]

കാസര്‍കോട്: മരണത്തിന് മുമ്പ് മലയാളി മാധ്യമപ്രവര്‍ത്തക കാസര്‍കോട് വിദ്യാനഗറിലെ ശ്രുതി(35) ക്രൂരമര്‍ദനത്തിന് ഇരയായെന്ന് തെളിയിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നു. ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദിച്ചുവെന്ന് സഹോദരന്‍ നിഷാന്തിനോട് ശ്രുതി വെളിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. 2022 മാര്‍ച്ച് 21നാണ് റോയിട്ടേഴ്സിന്റെ ബംഗളൂരുവിലെ സബ് എഡിറ്ററായ ശ്രുതിയെ വൈറ്റ് ഫീല്‍ഡ് നരഹനഹള്ളിയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനുവരിയിലാണ് പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞ് ഭര്‍ത്താവ് തന്നെ അടിക്കുകയും മുഖത്ത് പരിക്കേല്‍പ്പിക്കുകയും ചെയ്തെന്ന് ശ്രുതി സഹോദരനെ ഫോണ്‍ സംഭാഷണത്തിനിടെ അറിയിച്ചത്. അന്നത്തെ സംഭാഷണം ഇപ്പോഴാണ് വീണ്ടെടുക്കാന്‍ സാധിച്ചതെന്ന് നിഷാന്ത് പറഞ്ഞു. അതിനിടെ ശ്രുതിയുടെ ഭര്‍ത്താവ് ശ്രീകണ്ഠാപുരം ചുഴലിയിലെ കോറോത്ത് അനീഷിന്റെ(42) ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളി. ഗാര്‍ഹികപീഡനത്തിനും ആത്മഹത്യാപ്രേരണക്കുമാണ് അനീഷിനെതിരെ ബംഗളൂരു പൊലീസ് കേസെടുത്തിരുന്നത്. അനീഷിന് പുറമെ അച്ഛന്‍ ചുഴലിയിലെ കെ. അച്യുതന്‍, അമ്മ നളിനി, സഹോദരന്‍ അജിത് എന്നിവരെയും കേസില്‍ പ്രതിചേര്‍ത്തിരുന്നു. ഇവര്‍ക്ക് ബംഗളൂരു സിറ്റി സെഷന്‍സ് കോടതി ജാമ്യം നല്‍കിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. അനീഷിന്റെ ജാമ്യഹരജി സിറ്റി സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് അനീഷ് ഹൈക്കോടതിയെ സമീപിച്ചത്. ശ്രുതി അനീഷില്‍ നിന്ന് മാനസികവും ശാരീരികവുമായ കടുത്ത പീഡനം നേരിട്ടതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹൈക്കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്. അനീഷ് ഇപ്പോള്‍ ഒളിവിലാണ്.

Related Articles
Next Story
Share it