മംഗളൂരുവില്‍ റെയില്‍വെ സംരക്ഷണഭിത്തിനിര്‍മാണത്തിനിടെയുണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ചു; കരാറുകാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരു സൂറത്കലില്‍ റെയില്‍വെ സംരക്ഷണഭിത്തി നിര്‍മാണത്തിനിടെയുണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ചു. ഒബലേശപ്പ എന്ന തൊഴിലാളിയാണ് മരിച്ചത്. ഒബലേശപ്പയുടെ കൂടെ ജോലി ചെയ്തിരുന്ന ഗോവിന്ദപ്പ, സഞ്ജീവ, ഭാര്യ തൃപ്തി എന്ന രേഖ എന്നിവര്‍ക്ക് പരിക്കേറ്റു.കഴിഞ്ഞ ദിവസം സൂറത്കല്‍ ചേല്യാരു റെയില്‍വേ പാലത്തിന് സമീപം സംരക്ഷണഭിത്തി നിര്‍മാണത്തിനിടെയാണ് തൊഴിലാളി അപകടത്തില്‍ മരിച്ചത്. സംഭവത്തില്‍ ആന്ധ്രാപ്രദേശ് സ്വദേശിയായ കരാറുകാരന്‍ രാമചന്ദ്ര, സൂപ്പര്‍വൈസര്‍ മോഹന്‍ വിഷ്ണു, നാഗരാജ നാരായണ എന്നിവര്‍ക്കെതിരെ പൊലീസ് അനാസ്ഥയ്ക്ക് കേസെടുക്കുകയും പ്രതികള്‍ അറസ്റ്റിലാവുകയും ചെയ്തു. പാലത്തില്‍ തീവണ്ടി […]

മംഗളൂരു: മംഗളൂരു സൂറത്കലില്‍ റെയില്‍വെ സംരക്ഷണഭിത്തി നിര്‍മാണത്തിനിടെയുണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ചു. ഒബലേശപ്പ എന്ന തൊഴിലാളിയാണ് മരിച്ചത്. ഒബലേശപ്പയുടെ കൂടെ ജോലി ചെയ്തിരുന്ന ഗോവിന്ദപ്പ, സഞ്ജീവ, ഭാര്യ തൃപ്തി എന്ന രേഖ എന്നിവര്‍ക്ക് പരിക്കേറ്റു.
കഴിഞ്ഞ ദിവസം സൂറത്കല്‍ ചേല്യാരു റെയില്‍വേ പാലത്തിന് സമീപം സംരക്ഷണഭിത്തി നിര്‍മാണത്തിനിടെയാണ് തൊഴിലാളി അപകടത്തില്‍ മരിച്ചത്. സംഭവത്തില്‍ ആന്ധ്രാപ്രദേശ് സ്വദേശിയായ കരാറുകാരന്‍ രാമചന്ദ്ര, സൂപ്പര്‍വൈസര്‍ മോഹന്‍ വിഷ്ണു, നാഗരാജ നാരായണ എന്നിവര്‍ക്കെതിരെ പൊലീസ് അനാസ്ഥയ്ക്ക് കേസെടുക്കുകയും പ്രതികള്‍ അറസ്റ്റിലാവുകയും ചെയ്തു. പാലത്തില്‍ തീവണ്ടി കടന്നുപോകുമ്പോള്‍ ചെളി വീഴാന്‍ സാധ്യതയുണ്ടെന്ന് അറിയാമായിരുന്നിട്ടും കരാറുകാരനും സൂപ്പര്‍വൈസര്‍മാരും തൊഴിലാളികള്‍ക്ക് സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാതിരുന്നതാണ് കേസിന് ആധാരം. മൂന്ന് പ്രതികളെയും കോടതി റിമാണ്ട് ചെയ്തു.

Related Articles
Next Story
Share it