മാധ്യമ പ്രവര്‍ത്തകയുടെ മരണം; സര്‍വ്വകക്ഷി കര്‍മ്മ സമിതി രൂപീകരിച്ചു

കാസര്‍കോട്: റോയിട്ടേര്‍സ് സബ് എഡിറ്ററായി ജോലി ചെയ്ത് വന്നിരുന്ന ശ്രുതിയുടെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കാസര്‍കോട് സര്‍വ്വകക്ഷി കര്‍മ്മ സമിതി രൂപീകരിച്ചു. ശ്രുതിയുടെ മരണത്തിലെ ദുരൂഹത വെളിച്ചത്ത് കൊണ്ടുവരണമെന്നും പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേരള, കര്‍ണ്ണാടക സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ ഈ വിഷയം കൊണ്ടുവരുന്നതിനാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്. റോയിറ്റേര്‍സ് വാര്‍ത്താ ഏജന്‍സിയില്‍ സബ് എഡിറ്ററായി ജോലി ചെയ്തു വന്നിരുന്ന ശ്രുതി കഴിഞ്ഞ 22നാണ് ബംഗളൂരുവിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് […]

കാസര്‍കോട്: റോയിട്ടേര്‍സ് സബ് എഡിറ്ററായി ജോലി ചെയ്ത് വന്നിരുന്ന ശ്രുതിയുടെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കാസര്‍കോട് സര്‍വ്വകക്ഷി കര്‍മ്മ സമിതി രൂപീകരിച്ചു. ശ്രുതിയുടെ മരണത്തിലെ ദുരൂഹത വെളിച്ചത്ത് കൊണ്ടുവരണമെന്നും പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേരള, കര്‍ണ്ണാടക സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ ഈ വിഷയം കൊണ്ടുവരുന്നതിനാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്. റോയിറ്റേര്‍സ് വാര്‍ത്താ ഏജന്‍സിയില്‍ സബ് എഡിറ്ററായി ജോലി ചെയ്തു വന്നിരുന്ന ശ്രുതി കഴിഞ്ഞ 22നാണ് ബംഗളൂരുവിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് തളിപ്പറമ്പ് ചുഴലി സ്വദേശിയായ അനീഷിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രതിയെ ഇനിയും അറസ്റ്റു ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ കേരള, കര്‍ണാടക സര്‍ക്കാരുടെ ഇടപെടല്‍ അത്യന്താപേക്ഷിതമാണ്. ഇതിനായാണ് കര്‍മ്മ സമിതി രുപീകരിച്ചത്. കര്‍മ്മ സമിതി രുപീകരണ യോഗത്തില്‍ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ സ്വാഗതം പറഞ്ഞു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. റഹ്‌മാന്‍ തായലങ്ങാടി, അഡ്വ. എ.ജി നായര്‍, അഡ്വ. കെ. ശ്രീകാന്ത്, ടി.ഇ അബ്ദുല്ല, ഡോ. ഡി. സുരേന്ദ്രനാഥ്, മുഹമ്മദ് ഹാഷിം, അഡ്വ. വി.എം മുനീര്‍, സുമയ്യ സംസാരിച്ചു.
കര്‍മ്മ സമിതി രക്ഷാധികാരികളായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, നളീന്‍കുമാര്‍ കട്ടീല്‍ എം.പി, എം.എല്‍.എമാരായ ഇ. ചന്ദ്രശേഖരന്‍, സി.എച്ച് കുഞ്ഞമ്പു, എ.കെ.എം അഷറഫ്, എം. രാജഗോപാലന്‍, യു.ടി ഖാദര്‍, എന്‍.എ ഹാരിസ്, ബി. എം ഫാറൂഖ് എം.എല്‍.സി, എന്‍.എ മുഹമ്മദ് എന്നിവരേയും ചെയര്‍മാനായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയെയും വൈസ് ചെയര്‍മാനാരായി അഡ്വ. വി.എം മുനീര്‍, ടി.ഇ അബ്ദുല്ല, അഡ്വ. കെ. ശ്രീകാന്ത്, റഹ്‌മാന്‍ തായലങ്ങാടി, ഡോ. ഡി. സുരേന്ദ്രനാഥ്, അഡ്വ. എ.ജി നായര്‍, ടി. കൃഷ്ണന്‍, മുഹമ്മദ് ഹാഷിം, പത്മനാഭന്‍ ബ്ലാത്തൂര്‍, വി.വി പ്രഭാകരന്‍, മുജീബ് അഹമ്മദ്, ശ്യാംപ്രസാദ്, മുഹമ്മദ് അബ്ദുല്ല എന്‍എ, അര്‍ജുനന്‍ തായലങ്ങാടി എന്നിവരെയും കണ്‍വീനറായി അഡ്വ. വി. സുരേഷ് ബാബുവിനേയും ജോ. കണ്‍വീനര്‍മാരായി സഹീര്‍ ആസിഫ്, പി. ഭാര്‍ഗവി, ബിജു ഉണ്ണിത്താന്‍, സുമയ്യ, സുനില്‍കുമാര്‍ കെ, എം.വി സന്തോഷ്, ടി.എ ഷാഫി, ഷുക്കൂര്‍ കോളിക്കര, എം.കെ രാധാകൃഷ്ണന്‍, ഉമേഷ് സി.ആര്‍ എന്നിവരെ തിരഞ്ഞെടുത്തു.

Related Articles
Next Story
Share it