പിഞ്ചുകുഞ്ഞിന്റെ മരണം; തുടര്‍ നടപടികള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമെന്ന് പൊലീസ്

ഉപ്പള: ഒന്നര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അമ്മ മുഖത്ത് വെള്ളമൊഴിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍ നടപടകള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. കര്‍ണാടക തലപ്പാടി കെ.സി റോഡിലെ സുമംഗലി(48)യുടെ ഒന്നരമാസം പ്രായമുള്ള കുഞ്ഞാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. സുമംഗലി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പറയുന്നു. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ പച്ചിലമ്പാറയിലെ വീട്ടില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ നടന്ന് മുളിഞ്ചയിലെ ഒരു വയലിന് സമീപത്ത് കുഞ്ഞിനെ എത്തിച്ച് മുഖത്തേക്ക് വെള്ളമൊഴിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് […]

ഉപ്പള: ഒന്നര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അമ്മ മുഖത്ത് വെള്ളമൊഴിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍ നടപടകള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. കര്‍ണാടക തലപ്പാടി കെ.സി റോഡിലെ സുമംഗലി(48)യുടെ ഒന്നരമാസം പ്രായമുള്ള കുഞ്ഞാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. സുമംഗലി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പറയുന്നു. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ പച്ചിലമ്പാറയിലെ വീട്ടില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ നടന്ന് മുളിഞ്ചയിലെ ഒരു വയലിന് സമീപത്ത് കുഞ്ഞിനെ എത്തിച്ച് മുഖത്തേക്ക് വെള്ളമൊഴിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഉപ്പളയിലെ സത്യനാരായണനാണ് സുമംഗലിയുടെ ഭര്‍ത്താവ്. കല്യാണം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞിരുന്നു. പിന്നീട് സുമംഗലി അമ്മയുടെ സഹോദരിയുടെ ഉപ്പള പച്ചിലമ്പാറയിലെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇന്നലെ രാവിലെ തൊട്ട് സുമംഗലി മാനസിക വിഭ്രാന്തി കാണിച്ചിരുന്നതായി പരിസര വാസികള്‍ പറയുന്നു. സുമംഗലി കുഞ്ഞിനെയും എടുത്ത് വയലിനടുത്തേക് പോകുന്ന ദൃശ്യം സമീപത്തെ വീട്ടിലെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. മാനസിക അസ്വസ്ഥത കാട്ടുന്നതിനാല്‍ സുമംഗലിയെ ഇന്നലെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടില്ല. പച്ചിലപാറയിലെ വീട്ടില്‍ ബന്ധുക്കളെ ഏല്‍പ്പിച്ചതിന് ശേഷം പൊലീസ് മടങ്ങുകയായിരുന്നു. കുഞ്ഞ് എങ്ങനെ മരണപ്പെട്ടുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ വ്യക്തമാവുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ നിന്നുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് പൊലീസ് നീക്കം.

Related Articles
Next Story
Share it