മംഗളൂരുവില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതം; പ്രേരണാകുറ്റം ചുമത്തപ്പെട്ട യുവതി അറസ്റ്റില്‍

മംഗളൂരു: മംഗളൂരുവില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഭാര്യ വിജയലക്ഷ്മിയെയും മക്കളായ സ്വപ്‌ന (8), സമര്‍ഥ് (4) എന്നിവരെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് മംഗളൂരു പാണ്ഡേശ്വരത്തെ നാഗേഷ് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. സംഭവത്തില്‍ വിജയലക്ഷ്മിയുടെ സുഹൃത്തായ നൂര്‍ജഹാനെതിരെ പൊലീസ് ആത്മഹത്യാപ്രേരണാകുറ്റത്തിന് കേസെടുക്കുകയും നൂര്‍ജഹാന്‍ അറസ്റ്റിലാകുകയും ചെയ്തു. സിറ്റി പോലീസ് കമ്മീഷണര്‍ എന്‍ ശശികുമാര്‍ നൂര്‍ജഹാന്റെ അറസ്റ്റ് വിവരം പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി. നൂര്‍ജഹാന്‍ […]

മംഗളൂരു: മംഗളൂരുവില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഭാര്യ വിജയലക്ഷ്മിയെയും മക്കളായ സ്വപ്‌ന (8), സമര്‍ഥ് (4) എന്നിവരെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് മംഗളൂരു പാണ്ഡേശ്വരത്തെ നാഗേഷ് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. സംഭവത്തില്‍ വിജയലക്ഷ്മിയുടെ സുഹൃത്തായ നൂര്‍ജഹാനെതിരെ പൊലീസ് ആത്മഹത്യാപ്രേരണാകുറ്റത്തിന് കേസെടുക്കുകയും നൂര്‍ജഹാന്‍ അറസ്റ്റിലാകുകയും ചെയ്തു. സിറ്റി പോലീസ് കമ്മീഷണര്‍ എന്‍ ശശികുമാര്‍ നൂര്‍ജഹാന്റെ അറസ്റ്റ് വിവരം പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി. നൂര്‍ജഹാന്‍ തന്റെ ഭാര്യ വിജയലക്ഷ്മിയെ കുടുംബത്തില്‍ നിന്നും അകറ്റുകയാണെന്ന് സൂചിപ്പിക്കുന്ന നാഗേഷിന്റെ ആത്മഹത്യാകുറിപ്പ് പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തി നൂര്‍ജഹാനെ കേസില്‍ പ്രതി ചേര്‍ത്തത്. നൂര്‍ജഹാന്‍ നേരത്തെ താമസിച്ചിരുന്ന ഫ്‌ളാറ്റിലാണ് നാഗേഷും കുടുംബവും താമസിച്ചിരുന്നത്. പിന്നീട് നാഗേഷിന്റെ കുടുംബം മറ്റൊരിടത്തേക്ക് താമസം മാറ്റുകയായിരുന്നു.
കുറച്ചുകാലം മുമ്പ് നാഗേഷിന്റെ ഭാര്യ വിജയലക്ഷ്മി നൂര്‍ജഹാനൊപ്പം ഫ്‌ളാറ്റില്‍ താമസിച്ചിരുന്നു. ഇതിന് ശേഷം വിജയലക്ഷ്മി നാഗേഷിനോട് അകല്‍ച്ച കാണിച്ചിരുന്നു. വിജയലക്ഷ്മിയെ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടാന്‍ നൂര്‍ജഹാന്‍ ഉപദേശിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇതേ ചൊല്ലി നാഗേഷും വിജയലക്ഷ്മിയും വഴക്കുകൂടിയിരുന്നു. തുടര്‍ന്നാണ് കൊലപാതകവും ആത്മഹത്യയും നടന്നത്.

Related Articles
Next Story
Share it