ഡിഗ്രി വിദ്യാര്‍ത്ഥിനിയുടെ മരണം; സഹപാഠിയെ പൊലീസ് ചോദ്യം ചെയ്തു

കുമ്പള: കുമ്പള സ്വദേശിനിയായ ഡിഗ്രി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സഹപാഠിയായ 17കാരനെ കുമ്പള പൊലീസ് ചോദ്യം ചെയ്തു. കുമ്പള വീരവിട്ടല ക്ഷേത്രത്തിന്‌സമീപത്ത് താമസിക്കുന്ന ചന്ദ്രഹാസ-വനരാക്ഷി ദമ്പതികളുടെ മകളും മംഗളുരുവിലെ സ്വകാര്യ കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയുമായ സ്‌നേഹ(17)യുടെ മരണവുമായി ബന്ധപ്പെട്ടാണ് കര്‍ണാടക സ്വദേശിയായ 17 കാരനെ കുമ്പള പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചത്. വ്യാഴാഴ്ച്ച രാത്രിയാണ് സ്‌നേഹയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌നേഹയുടെ ആത്മഹത്യ കുറിപ്പില്‍ കര്‍ണാടക, ബീജാപൂര്‍ […]

കുമ്പള: കുമ്പള സ്വദേശിനിയായ ഡിഗ്രി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സഹപാഠിയായ 17കാരനെ കുമ്പള പൊലീസ് ചോദ്യം ചെയ്തു. കുമ്പള വീരവിട്ടല ക്ഷേത്രത്തിന്‌സമീപത്ത് താമസിക്കുന്ന ചന്ദ്രഹാസ-വനരാക്ഷി ദമ്പതികളുടെ മകളും മംഗളുരുവിലെ സ്വകാര്യ കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയുമായ സ്‌നേഹ(17)യുടെ മരണവുമായി ബന്ധപ്പെട്ടാണ് കര്‍ണാടക സ്വദേശിയായ 17 കാരനെ കുമ്പള പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചത്. വ്യാഴാഴ്ച്ച രാത്രിയാണ് സ്‌നേഹയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്‌നേഹയുടെ ആത്മഹത്യ കുറിപ്പില്‍ കര്‍ണാടക, ബീജാപൂര്‍ സ്വദേശിയേയും സഹപാഠിയേയും പരാമര്‍ശിച്ചിരുന്നു. ഫോണ്‍ നമ്പറുകളും ഉണ്ടായിരുന്നു. ബീജാപൂര്‍ സ്വദേശിയെ ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it