ഡിഗ്രി വിദ്യാര്‍ത്ഥിനിയുടെ മരണം; കര്‍ണാടക സ്വദേശിയെ ചുറ്റിപ്പറ്റി അന്വേഷണം

കുമ്പള: ഡിഗ്രിവിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കര്‍ണാടക സ്വദേശിയെച്ചുറ്റിപ്പറ്റി പൊലീസ് അന്വേഷണം. കുമ്പള വീരവിട്ടല്‍ ക്ഷേത്രത്തിന് സമീപത്തെ ചന്ദ്രഹാസ-വരലക്ഷ്മി ദമ്പതികളുടെ മകളും മംഗളൂരുവിലെ സ്വകാര്യ കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനിയുമായ സ്‌നേഹ(17)യുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അന്വേഷണം. വ്യാഴാഴ്ച രാത്രിയാണ് സ്‌നേഹയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യാ കുറിപ്പില്‍ കര്‍ണാടക ബിജാപൂര്‍ സ്വദേശിയായ യുവാവിന്റെ പേരും ഫോണ്‍നമ്പറും കണ്ടെത്തിയിട്ടുണ്ട്. ഇത് അടിസ്ഥാനമാക്കിയാണ് അന്വേഷണം. യുവാവ് പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യാകുറിപ്പും പെണ്‍കുട്ടിയുടെ ഫോണും […]

കുമ്പള: ഡിഗ്രിവിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കര്‍ണാടക സ്വദേശിയെച്ചുറ്റിപ്പറ്റി പൊലീസ് അന്വേഷണം. കുമ്പള വീരവിട്ടല്‍ ക്ഷേത്രത്തിന് സമീപത്തെ ചന്ദ്രഹാസ-വരലക്ഷ്മി ദമ്പതികളുടെ മകളും മംഗളൂരുവിലെ സ്വകാര്യ കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനിയുമായ സ്‌നേഹ(17)യുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അന്വേഷണം. വ്യാഴാഴ്ച രാത്രിയാണ് സ്‌നേഹയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യാ കുറിപ്പില്‍ കര്‍ണാടക ബിജാപൂര്‍ സ്വദേശിയായ യുവാവിന്റെ പേരും ഫോണ്‍നമ്പറും കണ്ടെത്തിയിട്ടുണ്ട്. ഇത് അടിസ്ഥാനമാക്കിയാണ് അന്വേഷണം.
യുവാവ് പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യാകുറിപ്പും പെണ്‍കുട്ടിയുടെ ഫോണും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കൂടുതല്‍ അന്വേഷണത്തിനായി സൈബര്‍ സെല്ലിന്റെ സഹായം തേടും. കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പ്രമോദ് കുമാറിനാണ് അന്വേഷണ ചുമതല.

Related Articles
Next Story
Share it