മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവിന്റെ മരണം; ദുരൂഹത നീങ്ങിയില്ല
മഞ്ചേശ്വരം: മഞ്ചേശ്വരം പൊലീസ് കസ്റ്റഡിലെടുത്ത ശേഷം വിട്ടയച്ച യുവാവ് തളര്‍ന്ന് വീണുമരിച്ചു. മിയാപ്പദവ് മതലക്കട്ടയിലെ പരേതനായ അബ്ദുല്ല-ആമിന ദമ്പതികളുടെ മകന്‍ മുഹമ്മദ് ആരിഫ് (22) ആണ് മരിച്ചത്. ആരിഫിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്നും മര്‍ദ്ദനമേറ്റാണ് മരണം സംഭവിച്ചതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഞായറാഴ്ച വൈകിട്ട് മിയാപ്പദവിന് സമീപത്ത് കഞ്ചാവ് ലഹരിയില്‍ ചിലര്‍ അഴിഞ്ഞാടുന്ന വിവരം കിട്ടിയതിനെ തുടര്‍ന്ന് സ്ഥലത്ത് പൊലീസ് എത്തുകയും അവിടെ കണ്ട ആരിഫിനെ കസ്റ്റഡിയിലെടുക്കുകയും രാത്രി എട്ടുമണിയോടെ ബന്ധുക്കളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി വിട്ടയക്കുകയുമാണുണ്ടായതെന്ന് പൊലീസ് പറഞ്ഞു. […]

മഞ്ചേശ്വരം: മഞ്ചേശ്വരം പൊലീസ് കസ്റ്റഡിലെടുത്ത ശേഷം വിട്ടയച്ച യുവാവ് തളര്‍ന്ന് വീണുമരിച്ചു. മിയാപ്പദവ് മതലക്കട്ടയിലെ പരേതനായ അബ്ദുല്ല-ആമിന ദമ്പതികളുടെ മകന്‍ മുഹമ്മദ് ആരിഫ് (22) ആണ് മരിച്ചത്. ആരിഫിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്നും മര്‍ദ്ദനമേറ്റാണ് മരണം സംഭവിച്ചതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഞായറാഴ്ച വൈകിട്ട് മിയാപ്പദവിന് സമീപത്ത് കഞ്ചാവ് ലഹരിയില്‍ ചിലര്‍ അഴിഞ്ഞാടുന്ന വിവരം കിട്ടിയതിനെ തുടര്‍ന്ന് സ്ഥലത്ത് പൊലീസ് എത്തുകയും അവിടെ കണ്ട ആരിഫിനെ കസ്റ്റഡിയിലെടുക്കുകയും രാത്രി എട്ടുമണിയോടെ ബന്ധുക്കളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി വിട്ടയക്കുകയുമാണുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ബന്ധുക്കള്‍ കൂട്ടിക്കൊണ്ടുപോകുന്നതിനിടെ ആരിഫ് സ്‌കൂട്ടറില്‍ നിന്ന് ചാടി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും അതിനിടെ ബന്ധുക്കള്‍ പിടികൂടി വീട്ടിലെത്തിക്കുകയായിരുന്നുവെന്നും പറയുന്നു. ഇന്നലെ രാവിലെ ആരിഫിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഉച്ചയോടെ എഴുന്നേറ്റു നില്‍ക്കാന്‍ പറ്റാത്ത അവസ്ഥ വന്നപ്പോള്‍ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ആസ്പത്രിയിലെത്തിച്ച് മണിക്കൂറിനകം മരണപ്പെടുകയാണുണ്ടായത്. എട്ട് മണിക്ക് പൊലീസ് വിട്ടയച്ച ആരിഫ് വീട്ടിലെത്തിയത് ഏറെ വൈകിയാണ്. ഇതിനിടെ ആരിഫിനെ ആരെങ്കിലും മര്‍ദ്ദിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു. പൊലീസ് സ്റ്റേഷനില്‍ നിന്ന് ആരിഫിനെ കൂട്ടിക്കൊണ്ടുപോയ മൂന്ന് പേരെ ചോദ്യംചെയ്യുന്നുണ്ട്. മൃതദേഹം ഇന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണം സംബന്ധിച്ച കാരണം വ്യക്തമാകുകയുള്ളൂ.