ഭക്ഷ്യവിഷബാധയേറ്റുള്ള വിദ്യാര്‍ത്ഥിനിയുടെ മരണം; കൂള്‍ബാര്‍ പ്രവര്‍ത്തിച്ചത് ലൈസന്‍സില്ലാതെ

കാഞ്ഞങ്ങാട്: ദേവനന്ദയുടെ മരണം നാടിന്റെ നൊമ്പരമായി. ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് കൂട്ടുകാരികളോടൊപ്പം ഷവര്‍മ കഴിച്ച് പിരിഞ്ഞതായിരുന്നു. പിരിഞ്ഞു പോകുമ്പോള്‍ ദേവനന്ദയ്ക്ക് ഈ അവസ്ഥ വരുമെന്ന് ഇവരാരും കരുതിക്കാണില്ല. വെള്ളിയാഴ്ചയാണ് ഷവര്‍മ കഴിച്ചിരുന്നത്. ഇന്നലെ രാവിലെയോടെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടര്‍ന്ന് ചെറുവത്തൂരില്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും നില ഗുരുതരമായതോടെ ജില്ലാ ആസ്പത്രിയിലേക്കു കൊണ്ടു വരികയായിരുന്നു. ഇവിടെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സ നല്‍കിയെങ്കിലും 17കാരി മരണത്തിന് കീഴടങ്ങുകയായിരുന്നു. കരിവെള്ളൂര്‍ എ.വി സ്മാരക ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ദേവനന്ദ. […]

കാഞ്ഞങ്ങാട്: ദേവനന്ദയുടെ മരണം നാടിന്റെ നൊമ്പരമായി. ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് കൂട്ടുകാരികളോടൊപ്പം ഷവര്‍മ കഴിച്ച് പിരിഞ്ഞതായിരുന്നു. പിരിഞ്ഞു പോകുമ്പോള്‍ ദേവനന്ദയ്ക്ക് ഈ അവസ്ഥ വരുമെന്ന് ഇവരാരും കരുതിക്കാണില്ല. വെള്ളിയാഴ്ചയാണ് ഷവര്‍മ കഴിച്ചിരുന്നത്. ഇന്നലെ രാവിലെയോടെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടര്‍ന്ന് ചെറുവത്തൂരില്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും നില ഗുരുതരമായതോടെ ജില്ലാ ആസ്പത്രിയിലേക്കു കൊണ്ടു വരികയായിരുന്നു. ഇവിടെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സ നല്‍കിയെങ്കിലും 17കാരി മരണത്തിന് കീഴടങ്ങുകയായിരുന്നു. കരിവെള്ളൂര്‍ എ.വി സ്മാരക ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ദേവനന്ദ. കരിവെള്ളൂര്‍-പെരളം റേഷന്‍ കടയ്ക്ക് സമീപത്തെ പരേതനായ ചന്ദ്രോത്ത് നാരായണന്റെയും ഇ.വി. പ്രസന്നയുടെയും ഏകമകളാണ്. രണ്ടുമാസം മുമ്പാണ് അച്ഛന്‍ മരിച്ചത്. ഇതിനുശേഷം ചെറുവത്തൂര്‍ മട്ടലായിയിലെ മാതൃസഹോദരിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
ഐഡിയല്‍ കൂള്‍ബാര്‍ പ്രവര്‍ത്തിച്ചത് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ലൈസന്‍സില്ലാതെയാണെന്ന് വ്യക്തമായി. ചന്തേരയിലെ കുഞ്ഞുമുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം നടത്തുന്നത് ചെറുവത്തൂര്‍ പിലാ വളപ്പില്‍ അനക്‌സാണ്.
പൊലീസ് നടത്തിയ പരിശോധനയില്‍ ലൈസന്‍സ് അപേക്ഷ നല്‍കിയത് മാത്രമേയുള്ളവെന്ന് വ്യക്തമായി. സ്ഥാപനം നടത്തുന്ന സ്ഥാപനം നടത്തുന്ന അനക്‌സ്(40), ഷവര്‍മ്മ മേയ്ക്കര്‍ നേപ്പാള്‍ സ്വദേശി സന്ദേശ് (30)എന്നിവരെ ചന്തരേ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസ്.

Related Articles
Next Story
Share it