ഉള്ളാളില്‍ പതിനേഴുകാരി ദുരൂഹസാഹചര്യത്തില്‍ മരിച്ചു; കാമുകനുള്‍പ്പെടെ മൂന്നുപേര്‍ കസ്റ്റഡിയില്‍

മംഗളൂരു: ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പതിനേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉള്ളാളിലെ പ്രേക്ഷയയെയാണ് കഴിഞ്ഞ ദിവസം വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടത്. ഇതുസംബന്ധിച്ച് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ഉള്ളാള്‍ പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുക്കുകയും കാമുകന്‍ ഉള്‍പ്പെടെ മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മുണ്ടോളി സ്വദേശിയായ യതിന്‍ രാജ്, ആശ്രയ കോളനിയിലെ സൗരഭ്, സുഹാന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. യതിന്‍ രാജ് പ്രേക്ഷയുമായി പ്രണയത്തിലായിരുന്നുവെന്നും പൊലീസിന് സൂചന ലഭിച്ചിരുന്നു. പ്രേക്ഷ വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് യതിന്‍രാജ് ഉള്‍പ്പെടെ […]

മംഗളൂരു: ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പതിനേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉള്ളാളിലെ പ്രേക്ഷയയെയാണ് കഴിഞ്ഞ ദിവസം വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടത്. ഇതുസംബന്ധിച്ച് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ഉള്ളാള്‍ പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുക്കുകയും കാമുകന്‍ ഉള്‍പ്പെടെ മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മുണ്ടോളി സ്വദേശിയായ യതിന്‍ രാജ്, ആശ്രയ കോളനിയിലെ സൗരഭ്, സുഹാന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. യതിന്‍ രാജ് പ്രേക്ഷയുമായി പ്രണയത്തിലായിരുന്നുവെന്നും പൊലീസിന് സൂചന ലഭിച്ചിരുന്നു. പ്രേക്ഷ വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് യതിന്‍രാജ് ഉള്‍പ്പെടെ മൂന്നുപേര്‍ സന്ദര്‍ശനം നടത്തിയിരുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞു. പ്രേക്ഷയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നുവെന്നും യതിന്‍രാജ് അടക്കമുള്ള മൂന്നുപേര്‍ക്ക് പെണ്‍കുട്ടിയുടെ മരണവുമായി ബന്ധമുണ്ടെന്നും ബന്ധുക്കളും നാാട്ടുകാരും ആരോപിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലം സന്ദര്‍ശിച്ച് വിശദാംശങ്ങള്‍ ശേഖരിച്ചു. ഉള്ളാള്‍ ഇന്‍സ്പെക്ടര്‍ സന്ദീപിന്റെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം നടത്തുന്നത്.

Related Articles
Next Story
Share it