സുപ്രീം കോടതി ജഡ്ജിമാര്‍ വിരമിക്കാനിരിക്കുമ്പോഴും പുതിയ ജഡ്ജിമാരെ നാമനിര്‍ദേശം ചെയ്യാന്‍ തയ്യാറാകാതെ കൊളീജിയം; സീനിയോറിറ്റി പ്രകാരം പദവി നല്‍കേണ്ടത് ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഖില്‍ അബ്ദുല്‍ ഹമീദ് ഖുറേഷിക്ക്, അതൃപ്തിക്ക് കാരണം ഗുജറാത്തില്‍ മോദിക്കും അമിത് ഷാക്കുമെതിരെ പുറപ്പെടുവിച്ച വിധിയെന്ന് റിപോര്‍ട്ട്

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ അഞ്ച് ജഡ്ജിമാര്‍ ഈ വര്‍ഷം വിരമിക്കാനിരിക്കുമ്പോഴും പുതിയ ജഡ്ജിമാരെ നാമനിര്‍ദേശം ചെയ്യാതെ സുപ്രീം കോടതി കൊളീജിയം. ഏപ്രില്‍ 23നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ വിരമിക്കുന്നത്. സുപ്രീംകോടതി ബെഞ്ചിലെ ഇന്ദു മല്‍ഹോത്ര ഈ വര്‍ഷം മാര്‍ച്ചില്‍ വിരമിക്കും. ജസ്റ്റിസ് അശോക് ഭൂഷണും രോഹിങ്ടണ്‍ നരിമാനും നവീന്‍ സിന്‍ഹയും ഈ വര്‍ഷം ഓഗസ്റ്റ് മാത്തിനുള്ളില്‍ വിരമിക്കുന്നവരാണ്. എന്നാല്‍ പുതിയ പുതിയ ചീഫ് ജസ്റ്റിസിനെ ഇതുവരെ ശിപാര്‍ശ ചെയ്തിട്ടില്ല. നിലവിലെ സീനിയോറിറ്റി പ്രകാരം ത്രിപുര […]

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ അഞ്ച് ജഡ്ജിമാര്‍ ഈ വര്‍ഷം വിരമിക്കാനിരിക്കുമ്പോഴും പുതിയ ജഡ്ജിമാരെ നാമനിര്‍ദേശം ചെയ്യാതെ സുപ്രീം കോടതി കൊളീജിയം. ഏപ്രില്‍ 23നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ വിരമിക്കുന്നത്. സുപ്രീംകോടതി ബെഞ്ചിലെ ഇന്ദു മല്‍ഹോത്ര ഈ വര്‍ഷം മാര്‍ച്ചില്‍ വിരമിക്കും. ജസ്റ്റിസ് അശോക് ഭൂഷണും രോഹിങ്ടണ്‍ നരിമാനും നവീന്‍ സിന്‍ഹയും ഈ വര്‍ഷം ഓഗസ്റ്റ് മാത്തിനുള്ളില്‍ വിരമിക്കുന്നവരാണ്. എന്നാല്‍ പുതിയ പുതിയ ചീഫ് ജസ്റ്റിസിനെ ഇതുവരെ ശിപാര്‍ശ ചെയ്തിട്ടില്ല.

നിലവിലെ സീനിയോറിറ്റി പ്രകാരം ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഖില്‍ അബ്ദുല്‍ ഹമീദ് ഖുറേഷിയാണ് സുപ്രീം കോടതിയിലെത്തേണ്ടത്. എന്നാല്‍ ഇദ്ദേഹത്തെ പരിഗണിക്കുന്നതില്‍ ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗുജറാത്തില്‍ ജഡ്ജിയായി സേവനം അനുഷ്ഠിക്കുമ്പോള്‍ മോദിക്കും അമിത് ഷാക്കുമെതിരെ ഇദ്ദേഹം പുറപ്പെടുവിച്ച വിധികളാണ് അതൃപ്തിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്.

2019 നവംബറിലാണ് ബോബ്‌ഡെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയത്. രഞ്ജന്‍ ഗൊഗോയ് വിരമിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. എസ്.എ ബോബ്‌ഡെ, ജസ്റ്റിസുമാരായ എന്‍.വി രമണ, രോഹിങ്ടണ്‍ നരിമാന്‍, യു.യു ലളിത്, എ.എം ഖാന്‍വില്‍ക്കര്‍ എന്നിവരാണ് നിലവില്‍ കൊളീജിയം അംഗങ്ങള്‍. ജസ്റ്റിസ് ബോബ്‌ഡെ ചീഫ് ജസ്റ്റിസായതിനുശേഷം 25 തവണ കൊളിജിയം യോഗം ചേര്‍ന്നു. ഈ വര്‍ഷം തന്നെ മൂന്നുതവണ യോഗം ചേര്‍ന്നെങ്കിലും ഹൈകോടതി ജഡ്ജിമാരെ മാത്രമാണ് ശിപാര്‍ശ ചെയ്തത്.

Related Articles
Next Story
Share it