പശുവിനെ അഴിച്ചു കെട്ടാന്‍ പോയ ഗൃഹനാഥന്‍ വയലിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: പശുവിനെ അഴിച്ചു കെട്ടാന്‍ പോയ ഗൃഹനാഥനെ വയലിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മടിക്കൈ ബങ്കളം പുതിയ കണ്ടത്തെ ദാമോദരന്‍ (56) ആണ് മരിച്ചത്. ഇന്നലെയാണ് സംഭവം. പശുവിനെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിക്കെട്ടാന്‍ പോയതായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചുപോയപ്പോഴാണ് വയലില്‍ വീണു കിടക്കുന്നത് കണ്ടത്. ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ: നാരായണി. മക്കള്‍: രമ്യ, സബീന. മരുമക്കള്‍: ഉണ്ണി (ആലുവ), പ്രവീണ്‍ (കള്ളാര്‍). സഹോദരങ്ങള്‍: കൊട്ടന്‍. ഓമന.

കാഞ്ഞങ്ങാട്: പശുവിനെ അഴിച്ചു കെട്ടാന്‍ പോയ ഗൃഹനാഥനെ വയലിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മടിക്കൈ ബങ്കളം പുതിയ കണ്ടത്തെ ദാമോദരന്‍ (56) ആണ് മരിച്ചത്. ഇന്നലെയാണ് സംഭവം.
പശുവിനെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിക്കെട്ടാന്‍ പോയതായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചുപോയപ്പോഴാണ് വയലില്‍ വീണു കിടക്കുന്നത് കണ്ടത്. ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ: നാരായണി. മക്കള്‍: രമ്യ, സബീന. മരുമക്കള്‍: ഉണ്ണി (ആലുവ), പ്രവീണ്‍ (കള്ളാര്‍). സഹോദരങ്ങള്‍: കൊട്ടന്‍. ഓമന.

Related Articles
Next Story
Share it