ഹാസന്‍ സ്വദേശിയായ യുവാവിന്റെ മൃതദേഹം തൊക്കോട്ടെ കിണറ്റില്‍ കണ്ടെത്തി
ഉള്ളാള്‍ : ഹാസന്‍ സ്വദേശിയായ യുവാവിന്റെ മൃതദേഹം തൊക്കോട്ടെ കിണറ്റില്‍ കണ്ടെത്തി. ഹാസന്‍ ജില്ലയിലെ അര്‍സികെരെ സ്വദേശി മഹന്തേഷിന്റെ (36) മൃതദേഹമാണ് കണ്ടെത്തിയത്. ബംഗളൂരുവിലായിരുന്നു മഹന്തേഷ് താമസിച്ചിരുന്നത്. ഉള്ളാള്‍ പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കിണറ്റില്‍ നിന്ന് മൃതദേഹം പുറത്തെടുത്തു. യുവാവിന്റെ മരണകാരണം ഇതുവരെ അറിവായിട്ടില്ല. നവംബര്‍ 30ന് ബംഗളൂരുവില്‍ നിന്ന് തൊക്കോട്ടെത്തിയ മഹന്തേഷ് അവിടെയുള്ള ലോഡ്ജില്‍ താമസിച്ചിരുന്നു. കഴിഞ്ഞ ദിവസം ലോഡ്ജില്‍ നിന്ന് പുറത്തേക്ക് പോയ മഹന്തേഷ് തിരിച്ചുവന്നില്ല. സമയം കഴിഞ്ഞതിനാല്‍ റൂം ബോയ് ഡിസംബര്‍ ഒന്നിന് […]

ഉള്ളാള്‍ : ഹാസന്‍ സ്വദേശിയായ യുവാവിന്റെ മൃതദേഹം തൊക്കോട്ടെ കിണറ്റില്‍ കണ്ടെത്തി. ഹാസന്‍ ജില്ലയിലെ അര്‍സികെരെ സ്വദേശി മഹന്തേഷിന്റെ (36) മൃതദേഹമാണ് കണ്ടെത്തിയത്. ബംഗളൂരുവിലായിരുന്നു മഹന്തേഷ് താമസിച്ചിരുന്നത്. ഉള്ളാള്‍ പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കിണറ്റില്‍ നിന്ന് മൃതദേഹം പുറത്തെടുത്തു. യുവാവിന്റെ മരണകാരണം ഇതുവരെ അറിവായിട്ടില്ല. നവംബര്‍ 30ന് ബംഗളൂരുവില്‍ നിന്ന് തൊക്കോട്ടെത്തിയ മഹന്തേഷ് അവിടെയുള്ള ലോഡ്ജില്‍ താമസിച്ചിരുന്നു. കഴിഞ്ഞ ദിവസം ലോഡ്ജില്‍ നിന്ന് പുറത്തേക്ക് പോയ മഹന്തേഷ് തിരിച്ചുവന്നില്ല. സമയം കഴിഞ്ഞതിനാല്‍ റൂം ബോയ് ഡിസംബര്‍ ഒന്നിന് മഹന്തേഷിനെ അന്വേഷിച്ചപ്പോള്‍ കാണാനില്ലായിരുന്നു. ഇവര്‍തുടര്‍ന്ന് ഉള്ളാള് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പിറ്റേദിവസം മഹന്തേഷിന്റെ സഹോദരിയും പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിനൊടുവില്‍ അംബിക റോഡിന് സമീപത്തെ അബ്ദുള്‍ സമദിന്റെ വസതിക്ക് പിന്നിലെ കിണറ്റിലാണ് മഹന്തേഷിന്റെ മൃതദേഹം കണ്ടെത്തിയത്.
കിണറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചപ്പോള്‍, സമദിന്റെ വീട്ടിലുണ്ടായിരുന്ന ഒരു തൊഴിലാളി കിണറ്റിലേക്ക് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.