ഭാരത് ജോഡോ യാത്രയുടെ സന്ദേശം ഗ്രാമങ്ങളില്‍ എത്തിക്കുന്നതിന് കര്‍മ്മപരിപാടികളുമായി ഡി.സി.സി
കാസര്‍കോട്: രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഈ മാസം 26 മുതല്‍ മാര്‍ച്ച് 20 വരെയുള്ള ദിവസങ്ങളില്‍ ഹാത്ത് സേ ഹാത്ത് ജോഡോ അഭിയാന്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കും. 30ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ ദേശിയോദ്ഗ്രത്ഥന സംഗമവും ഫെബ്രുവരി ഒന്നു മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ ഓരോ ബൂത്തിലും മുതിര്‍ന്ന നേതാക്കള്‍ അടക്കം ഗൃഹസന്ദര്‍ശനം നടത്തി ലഘുലേഖകള്‍ വിതരണം ചെയ്യും. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 20 വരെയുള്ള […]
കാസര്‍കോട്: രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഈ മാസം 26 മുതല്‍ മാര്‍ച്ച് 20 വരെയുള്ള ദിവസങ്ങളില്‍ ഹാത്ത് സേ ഹാത്ത് ജോഡോ അഭിയാന്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കും. 30ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ ദേശിയോദ്ഗ്രത്ഥന സംഗമവും ഫെബ്രുവരി ഒന്നു മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ ഓരോ ബൂത്തിലും മുതിര്‍ന്ന നേതാക്കള്‍ അടക്കം ഗൃഹസന്ദര്‍ശനം നടത്തി ലഘുലേഖകള്‍ വിതരണം ചെയ്യും. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 20 വരെയുള്ള […]

കാസര്‍കോട്: രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഈ മാസം 26 മുതല്‍ മാര്‍ച്ച് 20 വരെയുള്ള ദിവസങ്ങളില്‍ ഹാത്ത് സേ ഹാത്ത് ജോഡോ അഭിയാന്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കും. 30ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ ദേശിയോദ്ഗ്രത്ഥന സംഗമവും ഫെബ്രുവരി ഒന്നു മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ ഓരോ ബൂത്തിലും മുതിര്‍ന്ന നേതാക്കള്‍ അടക്കം ഗൃഹസന്ദര്‍ശനം നടത്തി ലഘുലേഖകള്‍ വിതരണം ചെയ്യും. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 20 വരെയുള്ള ദിവസങ്ങളില്‍ എല്ലാ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മണ്ഡലത്തിലെ എല്ലാ ബൂത്തുകളില്‍ കടന്ന് പോകുന്ന തരത്തില്‍ മൂന്ന് ദിവസങ്ങളായി പദയാത്രകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. ജില്ലയില്‍ വന്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും ജനുവരി 22 മുതല്‍ 25 വരെയുള്ള തീയതികളില്‍ മണ്ഡലം ബ്ലോക്ക് തലങ്ങളില്‍ വിപുലമായ നേതൃയോഗങ്ങള്‍ വിളിച്ചു ചേര്‍ക്കപ്പെടും. ഡി.സി.സി ഓഫീസില്‍ ചേര്‍ന്ന വിപുലമായ നേതൃയോഗം രാജ് മോഹനന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡണ്ട് പി.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ.കെ. ജയന്ത്, അഡ്വ.പി.എം നിയാസ്, കെ.കെ അബ്രഹാം, മുന്‍ ഡി.സി.സി പ്രസിഡണ്ടുമാരായ കെ.പി കുഞ്ഞികണ്ണന്‍, ഹക്കിം കുന്നില്‍, യു.ഡി.എഫ് കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, കെ.പി.സി.സി നേതാക്കളായ എം. അസീനാര്‍, പി. എ അഷറഫലി, കെ.വി ഗംഗാധരന്‍, രമേശന്‍ കരുവാച്ചേരി, മീനാക്ഷി ബാലകൃഷ്ണന്‍, ഡി.സി.സി ഭാരവാഹികളായ അഡ്വ.കെ.കെ രാജേന്ദ്രന്‍, കരുണ്‍ താപ്പാ, വിനോദ് കുമാര്‍ പള്ളയില്‍ വീട്, കെ.വി. സുധാകരന്‍, പി.വി. സുരേഷ്, എം. കുഞ്ഞമ്പു നമ്പ്യാര്‍, സി.വി ജെയിംസ്, ജെ.എസ്. സോമശേഖര ഷേനി, ടോമി പ്ലാച്ചേരി, മാമുനി വിജയന്‍, സെബാസ്റ്റ്യന്‍ പതാലില്‍, ധന്യാ സുരേഷ്, കെ.പി പ്രകാശന്‍, ഹരീഷ് പി നായര്‍, ആര്‍. ഗംഗാധരന്‍, അഡ്വ.എ. ഗോവിന്ദന്‍ നായര്‍, ജെയിംസ് പന്തമാക്കല്‍, സാജിദ് മൗവ്വല്‍, ബ്ലോക്ക് പ്രസിഡണ്ടുമാരായ പി. കുഞ്ഞികണ്ണന്‍, സി രാജന്‍ പെരിയ, കെ. ബാലരാമന്‍ നമ്പ്യാര്‍, മടിയന്‍ ഉണ്ണികൃഷ്ണന്‍, തോമസ് മാത്യു, കെ. ഖാലിദ്, കെ. വാരിജാക്ഷന്‍, ഡി.എം.കെ മുഹമ്മദ്, കെ. ലക്ഷ്മണപ്രഭു, എന്‍.കെ. രത്‌നാകരന്‍, മധുസുധനന്‍ ബാലൂര്‍, പോഷക സംഘടന നേതാക്കളായ, ബി.പി പ്രദീപ്കുമാര്‍, ജോമോന്‍ ജോസ്, എ. വാസുദേവന്‍, പി. രാമചന്ദ്രന്‍, കെ.കെ. ബാബു, പത്മരാജന്‍ ഐങ്ങോത്ത്, രാജേഷ് പള്ളിക്കര, രതീഷ് രാഘവന്‍, എം.വി ഉദ്ദേശ് കുമാര്‍, സിജോ അമ്പാട്ട്, മനാഫ് നുള്ളിപ്പാടി സംസാരിച്ചു.