ഡി.സി.സി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍ വീട് അന്തരിച്ചു
കാഞ്ഞങ്ങാട്: ഡി.സി.സി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍ വീട് (48) അന്തരിച്ചു. വീട്ടില്‍ കുഴഞ്ഞുവീണ വിനോദ് മാവുങ്കാലിലെ സ്വകാര്യ ആസ്പത്രിയിലാണ് മരിച്ചത്. ശബരിമലക്ക് പോകാനായി മുദ്ര ധരിച്ചിരുന്നു. 16ന് ശബരിമലയിലേക്ക് പോകാനിരിക്കെയാണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ട് ഡി.സി.സി. ഓഫീസില്‍ നടന്ന കെ.പി.സി.സി. സമരജാഥയുടെ ജില്ലാതല സ്വാഗതസംഘം രൂപീകരണയോഗത്തിലും വിനോദ് പങ്കെടുത്തിരുന്നു.പുല്ലൂര്‍ സ്വദേശിയായ വിനോദ് കുമാര്‍ കെ.എസ്.യുവിലൂടെയാണ് സജീവ രാഷ്ട്രീയത്തില്‍ എത്തിയത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് സ്ഥാനം വഹിച്ച ശേഷമാണ് ഡി.സി.സി ജനറല്‍ സെക്രട്ടറി ആയത്. […]

കാഞ്ഞങ്ങാട്: ഡി.സി.സി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍ വീട് (48) അന്തരിച്ചു. വീട്ടില്‍ കുഴഞ്ഞുവീണ വിനോദ് മാവുങ്കാലിലെ സ്വകാര്യ ആസ്പത്രിയിലാണ് മരിച്ചത്. ശബരിമലക്ക് പോകാനായി മുദ്ര ധരിച്ചിരുന്നു. 16ന് ശബരിമലയിലേക്ക് പോകാനിരിക്കെയാണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ട് ഡി.സി.സി. ഓഫീസില്‍ നടന്ന കെ.പി.സി.സി. സമരജാഥയുടെ ജില്ലാതല സ്വാഗതസംഘം രൂപീകരണയോഗത്തിലും വിനോദ് പങ്കെടുത്തിരുന്നു.
പുല്ലൂര്‍ സ്വദേശിയായ വിനോദ് കുമാര്‍ കെ.എസ്.യുവിലൂടെയാണ് സജീവ രാഷ്ട്രീയത്തില്‍ എത്തിയത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് സ്ഥാനം വഹിച്ച ശേഷമാണ് ഡി.സി.സി ജനറല്‍ സെക്രട്ടറി ആയത്. കെ.എസ്.യു നേതാവായിരുന്ന സമയത്ത് ജില്ലയില്‍ കോളേജുകളിലും സ്‌കൂളുകളിലും കെ.എസ്.യുവിന് നല്ല അടിത്തറയുണ്ടാക്കിയിരുന്നു. ഇതിനായി ജില്ല മുഴുവന്‍ ഓടി നടന്നു പ്രവര്‍ത്തിച്ചിരുന്നു. നെഹ്‌റു കോളേജിലും വിനോദ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിദ്യാര്‍ത്ഥിയായിരുന്ന സമയത്ത് കെ.എസ്.യു തുടര്‍ച്ചയായി വിജയം കൊയ്തിരുന്നു. കെ.എസ്.യുവിന് യൂണിറ്റുകള്‍ ഇല്ലാത്ത പല കേന്ദ്രങ്ങളിലും പോയി യൂണിറ്റുകള്‍ രൂപീകരിച്ച് ശ്രദ്ധേയനായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ടായ കാലഘട്ടത്തില്‍ ശ്രദ്ധേയമായ പരിപാടികളും സമരങ്ങളും നടത്തിയും സജീവ സാന്നിധ്യമായിരുന്നു. നെഹ്‌റു കോളേജ് യൂണിയന്‍ കൗണ്‍സിലര്‍, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു. ജില്ലാ ആസ്പത്രി വികസന സമിതി അംഗം കൂടിയായിരുന്നു. മികച്ച രാഷ്ട്രീയ പ്രസംഗികന്‍ കൂടിയായ വിനോദ് പൊതുപരിപാടികളില്‍ നിറഞ്ഞുനിന്നിരുന്നു. പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്, പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു. കോണ്‍ഗ്രസ്-ട്രേഡ് യൂണിയന്‍ നേതാവായിരുന്ന പരേതനായ പി.പി കുഞ്ഞിക്കണ്ണന്‍ നായരുടെയും വൈദ്യുതി ബോര്‍ഡ് റിട്ട. ഉദ്യോഗസ്ഥ സാവിത്രി അമ്മയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: മനോജ് കുമാര്‍ (മംഗളൂരു കര്‍ണാടക ബാങ്ക് റീജ്യണല്‍ മാനേജര്‍), ലീന (ഗള്‍ഫ്). മരണവിവരമറിഞ്ഞ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍, ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍, മുന്‍ പ്രസിഡണ്ട് ഹക്കീം കുന്നില്‍, കെ. നീലകണ്ഠന്‍ അടക്കമുള്ളവര്‍ മാവുങ്കാല്‍ സഞ്ജീവനി ആസ്പത്രിയില്‍ എത്തി.
നാളെ രാവിലെ 10നാണ് സംസ്‌കാരം.