ഉണ്ണിത്താന്‍ അരലക്ഷത്തിലേറെ വോട്ടുകള്‍ക്ക് വിജയിക്കുമെന്ന് ഡി.സി.സി വിലയിരുത്തല്‍

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അന്‍പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് കാസര്‍കോട് ഡി.സി.സി നേതൃയോഗം വിലയിരുത്തി. കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന ജനവിരുദ്ധ നടപടികളും അഴിമതിയും സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തും അക്രമവും അഴിമതിയും എം.പി എന്ന നിലയില്‍ കിട്ടിയ ജനപിന്തുണയും രാജ്മോഹന്‍ ഉണ്ണിത്താന്റെ വോട്ടുകള്‍ വര്‍ധിപ്പിക്കാനുള്ള കാരണമാകുമെന്നും യോഗം വിലയിരുത്തി. ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനുള്ള സൗകര്യങ്ങള്‍ ഉണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി […]

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അന്‍പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് കാസര്‍കോട് ഡി.സി.സി നേതൃയോഗം വിലയിരുത്തി. കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന ജനവിരുദ്ധ നടപടികളും അഴിമതിയും സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തും അക്രമവും അഴിമതിയും എം.പി എന്ന നിലയില്‍ കിട്ടിയ ജനപിന്തുണയും രാജ്മോഹന്‍ ഉണ്ണിത്താന്റെ വോട്ടുകള്‍ വര്‍ധിപ്പിക്കാനുള്ള കാരണമാകുമെന്നും യോഗം വിലയിരുത്തി. ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനുള്ള സൗകര്യങ്ങള്‍ ഉണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.
മുന്‍ ഡി.സി.സി പ്രസിഡണ്ടുമാരായ കെ.പി കുഞ്ഞി കണ്ണന്‍, ഹക്കീം കുന്നില്‍, എ. ഗോവിന്ദന്‍ നായര്‍, രമേശന്‍ കരുവാച്ചേരി, കെ. നീലകണ്ഠന്‍, മീനാക്ഷി ബാലകൃഷ്ണന്‍, എം.സി പ്രഭാകരന്‍, അഡ്വ. കെ.കെ രാജേന്ദ്രന്‍, പി.ജി ദേവ്, കരുണ്‍ താപ്പ, എം. കുഞ്ഞമ്പു നമ്പ്യാര്‍, സി.വി ജയിംസ്, ബി.പി പ്രദീപ് കുമാര്‍, സോമശേഖര ഷേണി, സുന്ദര ആരിക്കാടി, വി.ആര്‍ വിദ്യാസാഗര്‍, ഹരീഷ് പി. നായര്‍, ടോമി പ്ലാച്ചേരി, കെ.പി പ്രകാശന്‍, മാമുനി വിജയന്‍, ധന്യാസുരേഷ്, സാജിദ് മവ്വല്‍, ആര്‍. ഗംഗാധരന്‍, സി.വി ഭാവനന്‍, കെ.വി വിജയന്‍, മടിയന്‍ ഉണ്ണികൃഷ്ണന്‍, ഉമേശന്‍ ബേളൂര്‍, മധുസൂദനന്‍ ബാലൂര്‍, കെ.വി ഭക്തവത്സലന്‍, ടി. ഗോപിനാഥന്‍ നായര്‍, വി. ഗോപകുമാര്‍, ലോകനാഥ് പി., കുഞ്ഞി കണ്ണന്‍, കെ. ഖാലിദ്, പി. രാമചന്ദ്രന്‍, എ. വാസുദേവന്‍, മിനി ചന്ദ്രന്‍, കാര്‍ത്തികേയന്‍ പെരിയ, പി.സി സുരേന്ദ്രന്‍ നായര്‍, ദിവാകരന്‍ കരിച്ചേരി സംസാരിച്ചു.

Related Articles
Next Story
Share it