കോവിഡ് വ്യാപനം: ഉഡുപ്പിയില്‍ ബസുകളിലും വ്യാപാരസ്ഥാപനങ്ങളിലും ബാങ്കുകളിലും ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കി; മാനദണ്ഡങ്ങള്‍ ലംഘിച്ചവര്‍ക്ക് പിഴ ചുമത്തി

ഉഡുപ്പി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉഡുപ്പിയില്‍ ബസുകളിലും വ്യാപാരസ്ഥാപനങ്ങളിലും ബാങ്കുകളിലും പരിശോധന കര്‍ശനമാക്കി. ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ജി. ജഗദീഷിന്റെ നേതൃത്വത്തിലാണ് തിങ്കളാഴ്ച വ്യാപകമായി പരിശോധന നടത്തിയത്. കുന്താപുരയിലേക്ക് പോകുകയായിരുന്ന ഒരു ബസില്‍ അനുവദനീയമായതിലും കൂടുതല്‍ യാത്രക്കാരെ കയറ്റിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ബസ് തടഞ്ഞു. ബസ് ജീവനക്കാര്‍ മാസ്‌ക് ധരിച്ചിരുന്നില്ല. നിന്ന് യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരെ ഇറക്കിവിടുകയും പിഴ ചുമത്തുകയും ചെയ്തു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച ബസ് ജീവനക്കാര്‍ക്കും പിഴ ചുമത്തി. നിയമലംഘനങ്ങള്‍ തുടരുകയാണെങ്കില്‍ ബസ് ഉടമകള്‍ക്കെതിരെയും […]

ഉഡുപ്പി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉഡുപ്പിയില്‍ ബസുകളിലും വ്യാപാരസ്ഥാപനങ്ങളിലും ബാങ്കുകളിലും പരിശോധന കര്‍ശനമാക്കി. ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ജി. ജഗദീഷിന്റെ നേതൃത്വത്തിലാണ് തിങ്കളാഴ്ച വ്യാപകമായി പരിശോധന നടത്തിയത്. കുന്താപുരയിലേക്ക് പോകുകയായിരുന്ന ഒരു ബസില്‍ അനുവദനീയമായതിലും കൂടുതല്‍ യാത്രക്കാരെ കയറ്റിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ബസ് തടഞ്ഞു. ബസ് ജീവനക്കാര്‍ മാസ്‌ക് ധരിച്ചിരുന്നില്ല. നിന്ന് യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരെ ഇറക്കിവിടുകയും പിഴ ചുമത്തുകയും ചെയ്തു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച ബസ് ജീവനക്കാര്‍ക്കും പിഴ ചുമത്തി. നിയമലംഘനങ്ങള്‍ തുടരുകയാണെങ്കില്‍ ബസ് ഉടമകള്‍ക്കെതിരെയും കടുത്ത നടപടിയുണ്ടാകുമെന്ന് ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കി. കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന ബാങ്കുകള്‍ക്ക് 5,000 രൂപയാണ് പിഴ ചുമത്തുന്നത്. ബസ് ഉടമകളും ജീവനക്കാരും പാലിക്കേണ്ട കര്‍ശനമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ടെങ്കിലും പലരും ഇത് ലംഘിക്കുന്നതായി ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. നിയമലംഘനം നടത്തിയ അഞ്ച് ബസുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

Related Articles
Next Story
Share it