ദയാബായിയുടെ ജീവന്‍ രക്ഷിക്കണം -കെ.വി.വി.ഇ.എസ്

കാസര്‍കോട്: എയിംസ് പ്രോപ്പസലില്‍ കാസര്‍കോട് ജില്ലയെ ഉള്‍പ്പെടുത്തുക, കാസര്‍കോട് ജില്ലയുടെ ആരോഗ്യ പിന്നോക്കാവസ്ഥ പരിഹരിക്കുക, എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദുരിതങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടറിയേറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ദയാബായിയുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി ജില്ലയിലാകമാനം നടത്തിയ പ്രതിഷേധ സംഗമത്തിന്റെ ജില്ലാതല ഉദ്ഘാടനം കാസര്‍കോട് പഴയ ബസ്സ്റ്റാന്റ് പരിസരത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫ് നിര്‍വഹിച്ചു. കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് ടി.എ. […]

കാസര്‍കോട്: എയിംസ് പ്രോപ്പസലില്‍ കാസര്‍കോട് ജില്ലയെ ഉള്‍പ്പെടുത്തുക, കാസര്‍കോട് ജില്ലയുടെ ആരോഗ്യ പിന്നോക്കാവസ്ഥ പരിഹരിക്കുക, എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദുരിതങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടറിയേറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ദയാബായിയുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി ജില്ലയിലാകമാനം നടത്തിയ പ്രതിഷേധ സംഗമത്തിന്റെ ജില്ലാതല ഉദ്ഘാടനം കാസര്‍കോട് പഴയ ബസ്സ്റ്റാന്റ് പരിസരത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫ് നിര്‍വഹിച്ചു. കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് ടി.എ. ഇല്യാസ് അധ്യക്ഷന്‍ വഹിച്ചു. ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, എ.കെ. മൊയ്തീന്‍ കുഞ്ഞി, യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡണ്ട് സമീര്‍ ഔട്ട്ഫിറ്റ്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് എം.എം. മുനീര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ദിനേശ് കെ സ്വാഗതം പറഞ്ഞു.

Related Articles
Next Story
Share it