'ദയാബായി നിരാഹാര സമരം: മുഖ്യമന്ത്രി ഇടപെടണം'

കാഞ്ഞങ്ങാട്: ജില്ലയിലെ ആരോഗ്യ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി മനുഷ്യവകാശ പ്രവര്‍ത്തക ദയാബായി ആറിന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല രാപകല്‍ നിരാഹാര സമരം നടത്താന്‍ തീരുമാനിച്ച സഹചര്യത്തില്‍ ജില്ലയിലെ ആരോഗ്യ രംഗത്തെ പ്രശ്ണങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് ബി.കെ യൂസുഫ് ഹാജി ആവശ്യപ്പെട്ടു. ദയാബായി സമര സംഘാടക സമിതിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന അതിജീവന യാത്രയുടെ രണ്ടാം ദിവസത്തെ ഉദ്ഘാടനം നിര്‍വഹിച്ച് കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി ജനറല്‍ […]

കാഞ്ഞങ്ങാട്: ജില്ലയിലെ ആരോഗ്യ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി മനുഷ്യവകാശ പ്രവര്‍ത്തക ദയാബായി ആറിന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല രാപകല്‍ നിരാഹാര സമരം നടത്താന്‍ തീരുമാനിച്ച സഹചര്യത്തില്‍ ജില്ലയിലെ ആരോഗ്യ രംഗത്തെ പ്രശ്ണങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് ബി.കെ യൂസുഫ് ഹാജി ആവശ്യപ്പെട്ടു.
ദയാബായി സമര സംഘാടക സമിതിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന അതിജീവന യാത്രയുടെ രണ്ടാം ദിവസത്തെ ഉദ്ഘാടനം നിര്‍വഹിച്ച് കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കരീം ചൗക്കി അധ്യക്ഷത വഹിച്ചു. മുനീര്‍ കൊവ്വല്‍പള്ളി സ്വാഗതം പറഞ്ഞു.
സുബൈര്‍ പടുപ്പ് മുഖ്യപ്രഭാഷണം നടത്തി.
ഹമീദ് ചേരങ്കൈ, സീതിഹാജി കോളിയടുക്കം, സുഹറ കരീം, ശേഖരന്‍ മുളിയാര്‍, നസീമാ ടീച്ചര്‍, നാസര്‍ പള്ളം, അനിത, അബൂബക്കര്‍ കുണ്ടംകുഴി, ലിസി, ബീഫാത്തിമ, പ്രവീണ്‍ തെരുവത്ത്, ഗീതാമ്മ, സൂര്യപ്രഭ തുടങ്ങിയവര്‍ സംബന്ധിച്ചു.
ജാഥാ ക്യാപ്റ്റന്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it