ദയാബായിയുടെ സമരം ഏഴാം ദിവസത്തിലേക്ക്; സര്‍ക്കാര്‍ ഇടപെടണമെന്ന് ഇ.ടി ബഷീര്‍

തിരുവനന്തപുരം: കാസര്‍കോട്ടെ ആരോഗ്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരം തേടി സാമൂഹ്യ പ്രവര്‍ത്തക ദയാബായ് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം തുടരുന്നു.സമരം നാളെ ഏഴാം ദിവസത്തിലേക്ക് കടക്കും. ഇന്നലെ സമരപ്പന്തലിലെത്തിയ മുസ്ലിംലീഗ് നേതാവും എം.പിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍, ദയാബായിയെ പോലെയുള്ള വ്യക്തിത്വത്തെ നിരാഹാരസമരത്തിലേക്ക് കൊണ്ടെത്തിച്ചത് സര്‍ക്കാര്‍ കാസര്‍കോട് ജില്ലയോട് തുടരുന്ന അവഗണയുടെ ഭാഗമാണെന്നും ഈ അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ അംഗീകരിച്ച് സമരം ഒത്തുതീര്‍പ്പാക്കാനുള്ള അടിയന്തിര ഇടപെടല്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.മുന്‍ […]

തിരുവനന്തപുരം: കാസര്‍കോട്ടെ ആരോഗ്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരം തേടി സാമൂഹ്യ പ്രവര്‍ത്തക ദയാബായ് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം തുടരുന്നു.
സമരം നാളെ ഏഴാം ദിവസത്തിലേക്ക് കടക്കും. ഇന്നലെ സമരപ്പന്തലിലെത്തിയ മുസ്ലിംലീഗ് നേതാവും എം.പിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍, ദയാബായിയെ പോലെയുള്ള വ്യക്തിത്വത്തെ നിരാഹാരസമരത്തിലേക്ക് കൊണ്ടെത്തിച്ചത് സര്‍ക്കാര്‍ കാസര്‍കോട് ജില്ലയോട് തുടരുന്ന അവഗണയുടെ ഭാഗമാണെന്നും ഈ അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ അംഗീകരിച്ച് സമരം ഒത്തുതീര്‍പ്പാക്കാനുള്ള അടിയന്തിര ഇടപെടല്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ എം.എല്‍.എ ജോസഫ് എം. പുതുശേരി അഞ്ചാം ദിവസത്തെ നിരാഹാരസമരം ഉദ്ഘാടനം ചെയ്തു. മിര്‍സാദ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പി. അബ്ദുല്‍ ഹമീദ്, എ.ഇ സാബിറ, ബാബുരാജ്, ശ്രീജാഹരി, ജാസിം കണ്ടല്‍, ആരിഫ മുഹമ്മദ് സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതവും കൃപ പെരുമ്പാവൂര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it