നബിദിനം; എങ്ങും ആഘോഷം

കാസര്‍കോട്: പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജന്മദിനം നാടെങ്ങും നാളെ ആഘോഷിക്കുന്നു. മദ്രസകളില്‍ വിദ്യാര്‍ത്ഥികളുടെ ഇസ്ലാമിക കലാസാഹിത്യ പരിപാടികളും മൗലീദ് പാരായണവും അരങ്ങേറും. വിദ്യാര്‍ത്ഥികളുടെ നബിദിന റാലിയും ഉണ്ടാകും. നഗരത്തിലടക്കം റാലി നടക്കും. തളങ്കരയില്‍ മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയിലേക്കാണ് വിവിധ മദ്രസകളിലെ നബിദിന റാലി നടക്കുക. വഴിനീളെ പലഹാരവും മധുരപാനീയവും വിതരണം ചെയ്യും. ഇന്ന് രാത്രി പള്ളികളില്‍ മൗലീദ് പാരായണവും ചീരണി വിതരണവും ഉണ്ടാകും. മദ്രസകള്‍ കേന്ദ്രീകരിച്ച് പ്രസംഗ, ഗാന മത്സരങ്ങള്‍ നടക്കും.പലയിടത്തും ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന […]

കാസര്‍കോട്: പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജന്മദിനം നാടെങ്ങും നാളെ ആഘോഷിക്കുന്നു. മദ്രസകളില്‍ വിദ്യാര്‍ത്ഥികളുടെ ഇസ്ലാമിക കലാസാഹിത്യ പരിപാടികളും മൗലീദ് പാരായണവും അരങ്ങേറും. വിദ്യാര്‍ത്ഥികളുടെ നബിദിന റാലിയും ഉണ്ടാകും. നഗരത്തിലടക്കം റാലി നടക്കും. തളങ്കരയില്‍ മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയിലേക്കാണ് വിവിധ മദ്രസകളിലെ നബിദിന റാലി നടക്കുക. വഴിനീളെ പലഹാരവും മധുരപാനീയവും വിതരണം ചെയ്യും. ഇന്ന് രാത്രി പള്ളികളില്‍ മൗലീദ് പാരായണവും ചീരണി വിതരണവും ഉണ്ടാകും. മദ്രസകള്‍ കേന്ദ്രീകരിച്ച് പ്രസംഗ, ഗാന മത്സരങ്ങള്‍ നടക്കും.
പലയിടത്തും ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളാണ് നടക്കുക.

Related Articles
Next Story
Share it