കരിപ്പൂരില്‍ ആറുമാസക്കാലം പകല്‍ വിമാനസര്‍വീസിന് നിയന്ത്രണം; റണ്‍വേ ഭാഗികമായി അടച്ചിടും

മലപ്പുറം: റണ്‍വേ ബലപ്പെടുത്തുന്ന ജോലികള്‍ അരംഭിക്കുന്നതിനാല്‍ ആറു മാസത്തോളം കരിപ്പൂരില്‍നിന്ന് പകല്‍ സമയത്ത് വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ജനുവരി 15 മുതല്‍ ആറു മാസത്തേക്കാണ് വിമാനങ്ങള്‍ക്ക് പകല്‍സമയ നിയന്ത്രണം കൊണ്ടുവരുന്നത്. ജോലികള്‍ നടക്കുന്നതിന്റെ ഭാഗമായി കരിപ്പൂരിലെ റണ്‍വേ ഭാഗികമായി അടച്ചിടും. രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ റണ്‍വേ അടച്ചിടും. ഈ മാസം 15നാണ് റണ്‍വേ ബലപ്പെടുത്തുന്ന ജോലികള്‍ തുടങ്ങുന്നത്. പകല്‍ സമയത്തെ ഷെഡ്യൂളുകള്‍ വൈകീട്ട് 6 മുതല്‍ പിറ്റേദിവസം 10 വരെ പുന:ക്രമീകരിക്കുമെന്ന് […]

മലപ്പുറം: റണ്‍വേ ബലപ്പെടുത്തുന്ന ജോലികള്‍ അരംഭിക്കുന്നതിനാല്‍ ആറു മാസത്തോളം കരിപ്പൂരില്‍നിന്ന് പകല്‍ സമയത്ത് വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ജനുവരി 15 മുതല്‍ ആറു മാസത്തേക്കാണ് വിമാനങ്ങള്‍ക്ക് പകല്‍സമയ നിയന്ത്രണം കൊണ്ടുവരുന്നത്. ജോലികള്‍ നടക്കുന്നതിന്റെ ഭാഗമായി കരിപ്പൂരിലെ റണ്‍വേ ഭാഗികമായി അടച്ചിടും. രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ റണ്‍വേ അടച്ചിടും. ഈ മാസം 15നാണ് റണ്‍വേ ബലപ്പെടുത്തുന്ന ജോലികള്‍ തുടങ്ങുന്നത്. പകല്‍ സമയത്തെ ഷെഡ്യൂളുകള്‍ വൈകീട്ട് 6 മുതല്‍ പിറ്റേദിവസം 10 വരെ പുന:ക്രമീകരിക്കുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. സര്‍വീസുകളുടെ സമയക്രമവും മറ്റും അറിയാന്‍ യാത്രക്കാര്‍ അതാത് എയര്‍ലൈന്‍സുമായി ബന്ധപ്പെടണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി കരിപ്പൂര്‍ ഡയറക്ടര്‍ അറിയിച്ചു. നിശ്ചിത കാലയളവുകള്‍ക്കിടയില്‍ എയര്‍പോര്‍ട്ടുകളില്‍ റണ്‍വേ റീകാര്‍പ്പറ്റിങ് ജോലി നടത്തണമെന്നത് നിര്‍ബന്ധമാണ്.

Related Articles
Next Story
Share it