സമരം ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍; ബജറ്റ് അവതരണ ദിനത്തില്‍ പാര്‍ലമെന്റ് ഉപരോധം

ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാരുമായി നിരവധി തവണ ചര്‍ച്ച നടത്തിയിട്ടും സമവായമാകാത്ത സാഹചര്യത്തില്‍ പാര്‍ലമെന്റ് ഉപരോധമടക്കമുള്ള ശക്തമായ പ്രക്ഷോപരിപാടികളുമായി മുന്നോട്ടുപോകാനൊരുങ്ങി കര്‍ഷകര്‍. ബജറ്റ് അവതരണ ദിനമായ ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റിലേക്ക് കാല്‍നട ജാഥ നടത്തുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. റിപബ്ലിക് ദിനമായ ചൊവ്വാഴ്ച കര്‍ഷകരുടെ ട്രാക്ടര്‍ റാലി സംഘടിപ്പിക്കുന്നുണ്ട്. ഇതിന് പോലീസ് അനുമതി നല്‍കിയിരുന്നു. റാലിയില്‍ പങ്കെടുക്കാന്‍ ഡെല്‍ഹി അതിര്‍ത്തികളിലേക്ക് വിവിധ പ്രദേശങ്ങളില്‍ നിന്ന് കര്‍ഷകരുടെ പ്രവാഹമാണ്. സിംഘു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികളില്‍ ആയിരക്കണക്കിന് ട്രാക്ടറുകള്‍ എത്തിക്കഴിഞ്ഞു. ട്രാക്ടറുകള്‍ക്ക് ഡീസല്‍ […]

ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാരുമായി നിരവധി തവണ ചര്‍ച്ച നടത്തിയിട്ടും സമവായമാകാത്ത സാഹചര്യത്തില്‍ പാര്‍ലമെന്റ് ഉപരോധമടക്കമുള്ള ശക്തമായ പ്രക്ഷോപരിപാടികളുമായി മുന്നോട്ടുപോകാനൊരുങ്ങി കര്‍ഷകര്‍. ബജറ്റ് അവതരണ ദിനമായ ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റിലേക്ക് കാല്‍നട ജാഥ നടത്തുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.

റിപബ്ലിക് ദിനമായ ചൊവ്വാഴ്ച കര്‍ഷകരുടെ ട്രാക്ടര്‍ റാലി സംഘടിപ്പിക്കുന്നുണ്ട്. ഇതിന് പോലീസ് അനുമതി നല്‍കിയിരുന്നു. റാലിയില്‍ പങ്കെടുക്കാന്‍ ഡെല്‍ഹി അതിര്‍ത്തികളിലേക്ക് വിവിധ പ്രദേശങ്ങളില്‍ നിന്ന് കര്‍ഷകരുടെ പ്രവാഹമാണ്. സിംഘു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികളില്‍ ആയിരക്കണക്കിന് ട്രാക്ടറുകള്‍ എത്തിക്കഴിഞ്ഞു. ട്രാക്ടറുകള്‍ക്ക് ഡീസല്‍ നല്‍കരുതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സുരക്ഷ വിലയിരുത്തി.

Related Articles
Next Story
Share it