വിദ്യാഭ്യാസ പുരോഗതിക്ക് ദാറുല്‍ ഹിദായയുടെ 10 വര്‍ഷ പദ്ധതി
മുട്ടത്തൊടി: വിദ്യാഭ്യാസ മേഖലയിലെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി ദാറുല്‍ ഹിദായ അടുത്ത പത്ത് വര്‍ഷത്തേക്കുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു. ഹിദായത്ത് നഗര്‍ പരിധിയിലെ 150 ല്‍ പരം വരുന്ന വീടുകളില്‍ മൂന്നു മാസം വിദ്യാഭ്യാസ സര്‍വേനടത്തി. പല പദ്ധതികളും ആസൂത്രണം ചെയ്തു. പാരന്റ്‌സ് മീറ്റ് സംഘടിപ്പിച്ചു. അടുത്ത 10 വര്‍ഷം കൊണ്ട് വിദ്യാഭ്യാസ മേഖലയില്‍ സമൂലമായ മാറ്റം കൊണ്ട് വരികയും സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളിലേക്ക് കഴിവുള്ള ഒരുകൂട്ടം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളെ ഉയര്‍ത്തിക്കൊണ്ടുവരികയാണ് ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ നിയമ […]

മുട്ടത്തൊടി: വിദ്യാഭ്യാസ മേഖലയിലെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി ദാറുല്‍ ഹിദായ അടുത്ത പത്ത് വര്‍ഷത്തേക്കുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു. ഹിദായത്ത് നഗര്‍ പരിധിയിലെ 150 ല്‍ പരം വരുന്ന വീടുകളില്‍ മൂന്നു മാസം വിദ്യാഭ്യാസ സര്‍വേനടത്തി. പല പദ്ധതികളും ആസൂത്രണം ചെയ്തു. പാരന്റ്‌സ് മീറ്റ് സംഘടിപ്പിച്ചു. അടുത്ത 10 വര്‍ഷം കൊണ്ട് വിദ്യാഭ്യാസ മേഖലയില്‍ സമൂലമായ മാറ്റം കൊണ്ട് വരികയും സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളിലേക്ക് കഴിവുള്ള ഒരുകൂട്ടം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളെ ഉയര്‍ത്തിക്കൊണ്ടുവരികയാണ് ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ നിയമ ഓഫീസര്‍ മുഹമ്മദ് കുഞ്ഞി നിര്‍വഹിച്ചു.
പാരന്റ്‌സ് മീറ്റ് സൈക്കോളജിസ്റ്റ് മുഹമ്മദ് ഷഹീന്‍ ഉദുമ നിയന്ത്രിച്ചു. എം.കെ അബ്ദു റഹ്മാന്‍, ഡോ. അബൂബക്കര്‍ മുട്ടത്തൊടി, അഫീഫ, റഷീല, ഷര്‍ഫീന, ജുവൈരിയ, സഫന, യൂസുഫ് ബന്നൂര്‍, പ്രൊഫ. അഹമ്മദ് കബീര്‍, എം.എ ഗഫൂര്‍, ബഷീര്‍ ബി.ടി റോഡ്, മജീദ് ബി.എച്ച്, സകരിയ എം.എ, റഹീം ബി.എച്ച്, ഷാജഹാന്‍, സലീം, സത്താര്‍, അസീസ് പി.എ, സലാം സംബന്ധിച്ചു. മുഹമ്മദ് അബ്ഷര്‍ ഖിറാഅത്ത് പാരായണം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ പി.എ കാദര്‍ ഹാജി അധ്യക്ഷത വഹിച്ചു. ബി. മുഹമ്മദ് ഷെരീഫ് സ്വാഗതവും ബി. മുഹമ്മദലി നന്ദിയും പറഞ്ഞു.