ഡാര്‍ജിലിങിലെ തീവണ്ടി അപകടം: മരണം 15

ന്യൂഡല്‍ഹി: ബംഗാളിലെ ഡാര്‍ജിലിങ് ജില്ലയില്‍ കാഞ്ചന്‍ജംഗ എക്‌സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. അറുപതോളം പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ രംഗപാണി സ്റ്റേഷന്‍ പിന്നിട്ടതിന് പിന്നാലെയാണ് അപകടം. അസമിലെ സില്‍ചാറില്‍ നിന്ന് കൊല്‍ക്കത്തയിലെ സീല്‍ദാഹിലേക്ക് സര്‍വീസ് നടത്തുന്ന കാഞ്ചന്‍ജംഗ എക്‌സ്പ്രസ് ചരക്കുവണ്ടിയുമായി കൂട്ടിയിടിച്ചാണ് ദുരന്തമുണ്ടായത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.ട്രെയിന്‍ അപകടം നടന്ന ട്രാക്കില്‍ 12 മണിക്കൂറോളം നേരം ഗതാഗതം തടസപ്പെട്ടത് തീവണ്ടി സര്‍വീസിനെ ബാധിച്ചു. അഗര്‍ത്തലയില്‍ […]

ന്യൂഡല്‍ഹി: ബംഗാളിലെ ഡാര്‍ജിലിങ് ജില്ലയില്‍ കാഞ്ചന്‍ജംഗ എക്‌സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. അറുപതോളം പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ രംഗപാണി സ്റ്റേഷന്‍ പിന്നിട്ടതിന് പിന്നാലെയാണ് അപകടം. അസമിലെ സില്‍ചാറില്‍ നിന്ന് കൊല്‍ക്കത്തയിലെ സീല്‍ദാഹിലേക്ക് സര്‍വീസ് നടത്തുന്ന കാഞ്ചന്‍ജംഗ എക്‌സ്പ്രസ് ചരക്കുവണ്ടിയുമായി കൂട്ടിയിടിച്ചാണ് ദുരന്തമുണ്ടായത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
ട്രെയിന്‍ അപകടം നടന്ന ട്രാക്കില്‍ 12 മണിക്കൂറോളം നേരം ഗതാഗതം തടസപ്പെട്ടത് തീവണ്ടി സര്‍വീസിനെ ബാധിച്ചു. അഗര്‍ത്തലയില്‍ നിന്ന് സീയാല്‍ദയിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. അപകടം ഉണ്ടായ റൂട്ടില്‍ ഓട്ടോമാറ്റിക് സിഗ്‌നല്‍ സംവിധാനം തകരാറിലായിരുന്നു. രണ്ടു ട്രെയിനുകളുടെയും ലോക്കോ പൈലറ്റുമാര്‍ക്ക് നല്‍കിയത് രേഖാമൂലമുള്ള ക്ലിയറന്‍സാണ്. കാഞ്ചന്‍ ജംഗ എക്‌സ്പ്രസ് നിര്‍ദേശങ്ങള്‍ പാലിച്ചുവെന്നും ഗുഡ്‌സ് ട്രെയിന്‍ പാലിച്ചില്ലെന്നും റെയില്‍വെ പറയുന്നു. അമിത് വേഗതയില്‍ വന്നു ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുഡ്‌സ് ട്രെയിന്‍ ഡ്രൈവറും മരിച്ചു.

Related Articles
Next Story
Share it