ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യയെ സഞ്ജു സാംസണ്‍ നയിക്കണം: മുന്‍ പാക് സ്പിന്നര്‍ ഡാനിഷ് കനേരിയ
കറാച്ചി: ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യയെ സഞ്ജു സാംസണ്‍ നയിക്കണമെന്ന് മുന്‍ പാകിസ്ഥാന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. രാജസ്ഥാന്‍ റോയല്‍സിനെ നയിച്ച സഞ്ജു സാംസണിന് ഇന്ത്യയെ നയിക്കുവാനുള്ള കഴിവുണ്ടെന്നും യുവതാരത്തിന് അവസരം നല്‍കണമെന്നാണ് തന്റെ അഭിപ്രായം എന്നും കനേരിയ തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി. ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഏതെങ്കിലുമൊരു താരത്തെ ഇന്ത്യ വളര്‍ത്തിയെടുക്കേണ്ടത് വളരെ പ്രധാനമാണ്. കോഹ്‌ലി ഒഴിഞ്ഞാല്‍ അതു ഏറ്റെടുക്കാന്‍ ശേഷിയുള്ള ഒരാള്‍ വേണം. അതിനുള്ള തയ്യാറെടുപ്പുകള്‍ ഇന്ത്യ ഇപ്പോള്‍ തന്നെ തുടങ്ങേണ്ടതുണ്ട്. സഞ്ജുവാണ് […]

കറാച്ചി: ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യയെ സഞ്ജു സാംസണ്‍ നയിക്കണമെന്ന് മുന്‍ പാകിസ്ഥാന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. രാജസ്ഥാന്‍ റോയല്‍സിനെ നയിച്ച സഞ്ജു സാംസണിന് ഇന്ത്യയെ നയിക്കുവാനുള്ള കഴിവുണ്ടെന്നും യുവതാരത്തിന് അവസരം നല്‍കണമെന്നാണ് തന്റെ അഭിപ്രായം എന്നും കനേരിയ തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.
ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഏതെങ്കിലുമൊരു താരത്തെ ഇന്ത്യ വളര്‍ത്തിയെടുക്കേണ്ടത് വളരെ പ്രധാനമാണ്. കോഹ്‌ലി ഒഴിഞ്ഞാല്‍ അതു ഏറ്റെടുക്കാന്‍ ശേഷിയുള്ള ഒരാള്‍ വേണം. അതിനുള്ള തയ്യാറെടുപ്പുകള്‍ ഇന്ത്യ ഇപ്പോള്‍ തന്നെ തുടങ്ങേണ്ടതുണ്ട്. സഞ്ജുവാണ് ഈ സ്ഥാനത്തേക്കു വരേണ്ട താരമെന്നാണ് എന്റെ അഭിപ്രായം. ലങ്കന്‍ പര്യടനത്തില്‍ അദ്ദേഹത്തെ നായകസ്ഥാനമേല്‍പ്പിച്ച് ബിസിസിഐയ്ക്കു ഇപ്പോള്‍ തന്നെ ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കാവുന്നതാണ്. കനേരിയ പറഞ്ഞു.
ലാക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ഇംഗ്ലണ്ട് പര്യടനവും ഉള്ളതിനാല്‍ മുന്‍നിര അങ്ങോട്ടുപോകുമ്പോള്‍ യുവനിരയായിരിക്കുന്നു ശ്രീലങ്കയിലേക്ക് പോകുക. കോച്ചായി രാഹുല്‍ ദ്രാവിഡ് എത്തുമെന്ന് ബി.സി.സിഐ അറിയിച്ചപ്പോള്‍ ടീമിനെ നയിക്കുക ശിഖര്‍ ധവാനോ ഹാര്‍ദ്ദിക് പാണ്ഡ്യയോ ആകും. ശ്രേയസ്സ് അയ്യരുടെ പരിക്കില്ലായിരുന്നുവെങ്കില്‍ താരമായിരുന്നു ക്യാപ്റ്റനാകേണ്ടിയിരുന്നത്. എന്നാല്‍ സഞ്ജു എന്തുകൊണ്ടും യോഗ്യനാണ്.
ശിഖര്‍ ധവാന്‍ ഏകദിനം, ട്വന്റി20 എന്നിവയില്‍ വളരെ സീനിയറായിട്ടുള്ള താരമാണ്. അതുകൊണ്ടു തന്നെ ഭാവിയില്‍ ഇന്ത്യയെ ദീര്‍ഘകാലത്തേക്കു നയിക്കാന്‍ അദ്ദേഹത്തിനാവില്ല. അതിനാല്‍ യുവതാരങ്ങളെയാവണം ഭാവി ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ഉയര്‍ത്തിക്കൊണ്ടു വരേണ്ടത്. ഹാര്‍ദിക് പാണ്ഡ്യയുള്‍പ്പെടെയുള്ളവര്‍ ഉണ്ടെങ്കിലും ഞാന്‍ സഞ്ജുവിനെയാണ് തെരഞ്ഞെടുക്കുകയെന്ന് കനേരിയ വ്യക്തമാക്കി.