ബന്തിയോട് മുട്ടത്തെ അപകടം; മരണം രണ്ടായി

ബന്തിയോട്: ഇന്നലെ രാവിലെ ബന്തിയോട് മുട്ടത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലായിരുന്ന വാമഞ്ചൂരിലെ മുഹമ്മദ് ഹനീഫ-സെമീമ ദമ്പതികളുടെ മകനും മംഗളൂരു ശ്രീനിവാസ കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയുമായ അമീന്‍ മഹ്റൂഫ് (20) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.30 മണിയോടെ മഹ്റൂഫും അതേ കോളേജിലെ വിദ്യാര്‍ത്ഥിയായ ഉപ്പള സോങ്കാലിലെ മുസബും (20) സഞ്ചരിച്ച ബൈക്ക് നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന ദേശീയപാതയില്‍ മുട്ടത്ത് വെച്ച് മിനി ടോറസ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മുസബിനെ […]

ബന്തിയോട്: ഇന്നലെ രാവിലെ ബന്തിയോട് മുട്ടത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലായിരുന്ന വാമഞ്ചൂരിലെ മുഹമ്മദ് ഹനീഫ-സെമീമ ദമ്പതികളുടെ മകനും മംഗളൂരു ശ്രീനിവാസ കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയുമായ അമീന്‍ മഹ്റൂഫ് (20) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.30 മണിയോടെ മഹ്റൂഫും അതേ കോളേജിലെ വിദ്യാര്‍ത്ഥിയായ ഉപ്പള സോങ്കാലിലെ മുസബും (20) സഞ്ചരിച്ച ബൈക്ക് നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന ദേശീയപാതയില്‍ മുട്ടത്ത് വെച്ച് മിനി ടോറസ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മുസബിനെ മംഗളൂരു ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കുമ്പള ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുടെ പിറകിലെ ടയറിന്റെ ഭാഗത്ത് ഉപ്പള ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് ഇടിച്ചതിന് ശേഷം റോഡിലേക്ക് മറിയുകയാണുണ്ടായത്. റോഡിലേക്ക് വീണ ഇരുവരുടെയും തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

Related Articles
Next Story
Share it