റെയില്‍പ്പാളങ്ങളില്‍ അപകടം തുടര്‍ക്കഥയാവുന്നു: മൊഗ്രാലില്‍ ജാഗ്രതാ നിര്‍ദ്ദേശ ബോര്‍ഡ് സ്ഥാപിച്ചു

മൊഗ്രാല്‍: സ്ത്രീകളും കുഞ്ഞുമക്കളും വിദ്യാര്‍ത്ഥികളും റെയില്‍പ്പാളം മുറിച്ചു കടക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങളും മരണങ്ങളും കുമ്പളക്കും മൊഗ്രാലിനുമിടയില്‍ തുടര്‍ക്കഥയാവുന്നത് നാട്ടുകാരിലും രക്ഷിതാക്കളിലും വലിയ ആശങ്കയാണുണ്ടാക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ പ്രസ്തുത പ്രദേശങ്ങളില്‍ മാത്രം 15 ഓളം പേര്‍ പാളം മുറിച്ച് കടക്കുമ്പോള്‍ ട്രെയിന്‍ തട്ടി മരണപ്പെട്ടിരുന്നു. ഇതില്‍ സ്ത്രീകളും കുട്ടികളുമാണ് ഏറെയും.മൊഗ്രാല്‍ പടിഞ്ഞാര്‍ പ്രദേശങ്ങളില്‍ നിന്ന് മൊഗ്രാല്‍ സ്‌കൂളിലേക്ക് നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ഇരട്ട റെയില്‍പ്പാളം മുറിച്ച് കടന്ന് പോകുന്നത്. രക്ഷിതാക്കളാണ് പാളം മുറിച്ചു കടക്കാന്‍ ഇവരെ സഹായിക്കുന്നത്. പാളങ്ങളുടെ […]

മൊഗ്രാല്‍: സ്ത്രീകളും കുഞ്ഞുമക്കളും വിദ്യാര്‍ത്ഥികളും റെയില്‍പ്പാളം മുറിച്ചു കടക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങളും മരണങ്ങളും കുമ്പളക്കും മൊഗ്രാലിനുമിടയില്‍ തുടര്‍ക്കഥയാവുന്നത് നാട്ടുകാരിലും രക്ഷിതാക്കളിലും വലിയ ആശങ്കയാണുണ്ടാക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ പ്രസ്തുത പ്രദേശങ്ങളില്‍ മാത്രം 15 ഓളം പേര്‍ പാളം മുറിച്ച് കടക്കുമ്പോള്‍ ട്രെയിന്‍ തട്ടി മരണപ്പെട്ടിരുന്നു. ഇതില്‍ സ്ത്രീകളും കുട്ടികളുമാണ് ഏറെയും.
മൊഗ്രാല്‍ പടിഞ്ഞാര്‍ പ്രദേശങ്ങളില്‍ നിന്ന് മൊഗ്രാല്‍ സ്‌കൂളിലേക്ക് നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ഇരട്ട റെയില്‍പ്പാളം മുറിച്ച് കടന്ന് പോകുന്നത്. രക്ഷിതാക്കളാണ് പാളം മുറിച്ചു കടക്കാന്‍ ഇവരെ സഹായിക്കുന്നത്. പാളങ്ങളുടെ വളവുകള്‍ നികത്തി ട്രെയിനുകള്‍ക്ക് വേഗത വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ റെയില്‍വേ മന്ത്രാലയം ആരംഭിച്ചിരിക്കുന്നത് കുറച്ചൊന്നുമല്ല രക്ഷിതാക്കളെ ആശങ്കപ്പെടുത്തുന്നത്. ഇത്തരം ജനവാസ മേഖലകളില്‍ റെയില്‍വേ മേല്‍പ്പാലങ്ങള്‍ വേണമെന്ന ആവശ്യവും ശക്തമാണ്. ഇതിനിടെ മൊഗ്രാല്‍ മീലാദ് നഗറില്‍ ഇരു ഭാഗങ്ങളിലായി റെയില്‍പ്പാളം മുറിച്ചു കടക്കുന്നവരുടെ ശ്രദ്ധക്കായി മീലാദ് കമ്മിറ്റി 'ജാഗ്രതാ നിര്‍ദ്ദേശ ബോര്‍ഡ്" സ്ഥാപിച്ചത് ശ്രദ്ധേയമായി. മീലാദ് കമ്മിറ്റി പ്രസിഡണ്ട് ടിപി ഫൈസല്‍, ബഷീര്‍ ഫിര്‍ദൗസ്, ടിഎം ഇബ്രാഹിം, ബാസിത്ത്, എംഎസ് അഷ്റഫ്, ഹാഷിര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ബോര്‍ഡ് സ്ഥാപിച്ചത്.

Related Articles
Next Story
Share it