ഡാണ്ടേലി കാടുകളില്‍ ചെന്ന് രാപ്പാര്‍ക്കാം

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രം ടൂറിസം ഭൂപടത്തിലിടം നേടി, വളരെ പെട്ടെന്ന് സഞ്ചാരികളുടെ ഹരമായി മാറിയ വിനോദ സഞ്ചാര കേന്ദ്രമാണ് ഡാണ്ടേലി. കാടിനുള്ളിലെ പച്ചപ്പിലലിഞ്ഞുള്ള ജംഗിള്‍ സഫാരിയും സാഹസികത നിറഞ്ഞ വൈറ്റ് വാട്ടര്‍ റാഫ്റ്റിങ്ങുമൊക്കെയൊരുക്കി സഞ്ചാരികളെ കൊതിപ്പിക്കുന്ന ഡാണ്ടേലി, കര്‍ണ്ണാടകയിലെ 'ഋഷികേശ്' എന്നാണ് അറിയപ്പെടുന്നത്. നിബിഡവനങ്ങള്‍ക്ക് നടുവിലൊരു കൊച്ചു പട്ടണമാണ് ഡാണ്ടേലി. അത് കൊണ്ട് തന്നെ വര്‍ഷം മുഴുവന്‍ നല്ലൊരു കാലാവസ്ഥയാണ് ഇവിടെ. പ്രകൃതിയുടെ യഥാര്‍ത്ഥ സൗന്ദര്യം ആസ്വദിക്കാനായി നിരവധി സന്ദര്‍ശകരാണ് ഇവിടെയെത്തുന്നത്. വര്‍ഷം മുഴുവനും നല്ല […]

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രം ടൂറിസം ഭൂപടത്തിലിടം നേടി, വളരെ പെട്ടെന്ന് സഞ്ചാരികളുടെ ഹരമായി മാറിയ വിനോദ സഞ്ചാര കേന്ദ്രമാണ് ഡാണ്ടേലി. കാടിനുള്ളിലെ പച്ചപ്പിലലിഞ്ഞുള്ള ജംഗിള്‍ സഫാരിയും സാഹസികത നിറഞ്ഞ വൈറ്റ് വാട്ടര്‍ റാഫ്റ്റിങ്ങുമൊക്കെയൊരുക്കി സഞ്ചാരികളെ കൊതിപ്പിക്കുന്ന ഡാണ്ടേലി, കര്‍ണ്ണാടകയിലെ 'ഋഷികേശ്' എന്നാണ് അറിയപ്പെടുന്നത്.
നിബിഡവനങ്ങള്‍ക്ക് നടുവിലൊരു കൊച്ചു പട്ടണമാണ് ഡാണ്ടേലി. അത് കൊണ്ട് തന്നെ വര്‍ഷം മുഴുവന്‍ നല്ലൊരു കാലാവസ്ഥയാണ് ഇവിടെ. പ്രകൃതിയുടെ യഥാര്‍ത്ഥ സൗന്ദര്യം ആസ്വദിക്കാനായി നിരവധി സന്ദര്‍ശകരാണ് ഇവിടെയെത്തുന്നത്. വര്‍ഷം മുഴുവനും നല്ല കാലാവസ്ഥയാണെങ്കില് കൂടി ഒക്ടോബര്‍ മാസം മുതല്‍ ജൂണ്‍ വരെയാണ് ഇവിടെ സന്ദര്‍ശിക്കാന് ഏറ്റവും ഉചിതം. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ- ഗോവ പാതയില്‍ അങ്കോലയില്‍ നിന്നും കാര്‍വാര്‍ നിന്നും ഇവിടേക്ക് എത്തിച്ചേരാം. അങ്കോലയില്‍ നിന്ന് 125 കിലോമീറ്ററും കാര്‍വാര്‍ നിന്ന് 100 കിലോമീറ്ററും ദൂരമുണ്ട് ഡാണ്ടേലി ടൗണിലേക്ക്. തടിമില്ലുകള്‍ക്കും പേപ്പര്‍ വ്യവസായത്തിനും മാത്രം പേര് കേട്ട ടൗണ്‍ ഇന്ന് രാജ്യാന്തര വിനോദസഞ്ചാരികളുടെ ഇഷ്ടപറുദീസയാണ്. ഗോവ, മുംബൈ, പൂണെ, ബംഗളൂരു എന്നിവിടങ്ങളില് നിന്നുള്ളവര്‍ക്ക് അനുയോജ്യമായ വാരാന്ത്യ അവധിക്കാല സ്‌പോട്ട് കൂടിയാണ് ഡാണ്ടേലി.
പര്‍വതങ്ങളും നദികളും ഗുഹകളും സമൃദ്ധമായ ഭൂപ്രകൃതിയും വനങ്ങളും കൊണ്ടനുഗ്രഹീതമാണ് ഇവിടം. ജലക്രീഡകള്‍ക്കായി പ്രകൃതി അണിയിച്ചൊരുക്കിയ കാളി നദിയിലെ സ്പാ, റാഫ്റ്റിങ്, റിവര്‍ ക്രോസ്സിംഗ്, കയാക്കിങ് എന്നിവക്ക് പുറമേ ജംഗിള്‍ സഫാരി, പക്ഷി നിരീക്ഷണം, കാവലാ ഗുഹകളിലേക്കുള്ള ട്രെക്കിങ്, ഏകശിലാസ്തംഭമായ സിന്‍തേരി റോക്ക്‌സ്, അന്‍ഷി നാഷണല്‍ പാര്‍ക്ക്, ഷിരോളി കൊടുമുടി, സുപ ഡാം, സത്തോടി വെള്ളച്ചാട്ടം, മല്ലികാര്‍ജുന ക്ഷേത്രം അങ്ങനെ നിരവധി കാഴ്ച്ചകളുടെ മായാജാലകം തുറന്നിട്ടിരിക്കുകയാണ് ഡാണ്ടേലി.
കാസര്‍കോട് പള്ളം സ്വദേശിയും ഡാണ്ടേലി നഗരത്തിലെ വസ്ത്ര വ്യാപാരിയുമായ മുസ്തഫയുടെ മക്കളായ ഷമാല്‍ അബ്ദുല്ലയും സഞ്ജീദ് അഹമ്മദും വര്‍ഷങ്ങളായി ഡാണ്ടേലി ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്റ്റേറ്റ് അഡ്വഞ്ചഴ്സ് എന്ന ഇവരുടെ സ്ഥാപനം സഞ്ചാരികള്‍കാവശ്യമായ സൗകര്യങ്ങളും സേവനങ്ങളും നടത്തി വരുന്നു. ഡാണ്ടേലി പട്ടണത്തിനോട് ചേര്‍ന്നുള്ള ഇവരുടെ റിസോര്‍ട്ടുകളും സഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമാണ്. ഡ്യൂ ഡ്രോപ്പ്‌സ് ജംഗിള്‍ റിസോര്‍ട്ട്, ടസ്‌ക്കര്‍ ട്രൈല്‍സ് റിസോര്‍ട്ട്, ജംഗിള്‍ ബെല്‍ റിസോര്‍ട്ട്, റിവര്‍ എഡ്ജ് റിസോര്‍ട്ട് തുടങ്ങിയവ ഇവരുടെ മേല്‍നോട്ടത്തിലാണ്.
സ്ഥിരം കണ്ടു മടുത്ത മൂന്നാര്‍, ഊട്ടി, വയനാടുകളില് വ്യത്യസ്തമായ ഒരു അനുഭവമായിട്ടാണ് ഞങ്ങള്‍ ഡാണ്ടേലിയില് നിന്ന് മടങ്ങിയത്. മഴ ഒട്ടൊന്നു ശമിക്കുന്ന ഇടവേളകളില് വീണ്ടും വരുമെന്ന ഉറപ്പോടെ... ഡാണ്ടേലി അത്രയ്ക്കും വശീകരിച്ചിട്ടുണ്ട്.

-സിദ്ദിഖ് പടപ്പില്‍

Related Articles
Next Story
Share it