മംഗളൂരുവിലും ഉഡുപ്പിയിലും ഇടിമിന്നലോടുകൂടിയ മഴ നാശം വിതച്ചു; നിരവധി വീടുകള്‍ തകര്‍ന്നു, ഒരു സ്ത്രീക്ക് പരിക്ക്

മംഗളൂരു: തിങ്കളാഴ്ച രാത്രി ഇടിമിന്നലോടുകൂടിയ മഴ മംഗളൂരുവിലും ഉഡുപ്പിയിലും നാശം വിതച്ചു. ശക്തമായ കാറ്റില്‍ കോഡിക്കലിലെ ഒരു അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിന്റെ മതില്‍ ഇടിഞ്ഞുവീണു. ഈ ഭാഗത്തെ മൂന്ന് വീടുകള്‍ തകര്‍ന്നു. മോഹന്‍ദാസ് ബംഗേര, പൂര്‍ണിമ, ദേവദാസ് ബംഗേര എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. ഉഡുപ്പി ജില്ലയിലും മഴയെത്തുടര്‍ന്ന് കനത്ത നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച രാത്രിയിലും ചൊവ്വാഴ്ച പുലര്‍ച്ചെയും കനത്ത മഴയാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്. ഇടിമിന്നലേറ്റ് ബ്രഹ്‌മവര്‍ താലൂക്കിലെ നാഗരത്ന ഭുജംഗ ഷെട്ടിയുടെ വീടിന് കേടുപാടുകള്‍ സംഭവിച്ചു. ഈ […]

മംഗളൂരു: തിങ്കളാഴ്ച രാത്രി ഇടിമിന്നലോടുകൂടിയ മഴ മംഗളൂരുവിലും ഉഡുപ്പിയിലും നാശം വിതച്ചു. ശക്തമായ കാറ്റില്‍ കോഡിക്കലിലെ ഒരു അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിന്റെ മതില്‍ ഇടിഞ്ഞുവീണു. ഈ ഭാഗത്തെ മൂന്ന് വീടുകള്‍ തകര്‍ന്നു. മോഹന്‍ദാസ് ബംഗേര, പൂര്‍ണിമ, ദേവദാസ് ബംഗേര എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. ഉഡുപ്പി ജില്ലയിലും മഴയെത്തുടര്‍ന്ന് കനത്ത നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച രാത്രിയിലും ചൊവ്വാഴ്ച പുലര്‍ച്ചെയും കനത്ത മഴയാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്. ഇടിമിന്നലേറ്റ് ബ്രഹ്‌മവര്‍ താലൂക്കിലെ നാഗരത്ന ഭുജംഗ ഷെട്ടിയുടെ വീടിന് കേടുപാടുകള്‍ സംഭവിച്ചു. ഈ സംയം ആറ് പേര്‍ വീട്ടിലുണ്ടായിരുന്നു. ഒരു സ്ത്രീക്ക് പരിക്കേറ്റു. നിരവധി വീട്ടുപകരണങ്ങള്‍ കേടായി. കൗപ്പ്, ഉഡുപ്പി, കാര്‍ക്കള എന്നിവിടങ്ങളില്‍ നല്ല മഴ ലഭിച്ചു. കെമ്മന്നുവില്‍ കാറ്റില്‍ മരം കടപുഴകി വീണതോടെ ഗതാഗതം തടസപ്പെട്ടു. പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് റോഡില്‍ നിന്ന് മരം നീക്കിയതോടെ ഗതാഗതം പുനരാരംഭിച്ചു. കാലാവസ്ഥാ വകുപ്പിന്റെ വിവരമനുസരിച്ച് അടുത്ത അഞ്ച് ദിവസത്തേക്ക് തീരദേശ ജില്ലകളില്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles
Next Story
Share it