നഗരത്തില്‍ പാര്‍ക്ക് ചെയ്യുന്ന കാറുകള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നത് വ്യാപകം; കരാറുകാരന്റെ കാര്‍ കല്ലുകൊണ്ട് കോറി വികൃതമാക്കി

കാസര്‍കോട്: നഗരത്തില്‍ പാര്‍ക്ക് ചെയ്യുന്ന കാറുകള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നത് വ്യാപകമാകുന്നു. ഇത്തരത്തില്‍ കരാറുകാരന്റെ കാര്‍ കല്ലുകൊണ്ട് കോറി വികൃതമാക്കി. ചെങ്കള നാലാംമൈലിലെ എം.എ അബൂബക്കറിന്റെ ടൊയോട്ട ഫോര്‍ച്യൂണര്‍ കാര്‍ ആണ് വികൃതമാക്കിയത്. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് സംഭവം.അബൂബക്കറിന്റെ കാര്‍ എം.ജി റോഡില്‍ നിര്‍ത്തിയിട്ടതായിരുന്നു. തിരിച്ചുവന്നപ്പോള്‍ കല്ലുകൊണ്ട് കോറിയിട്ടതായി കണ്ടു. അടുത്തുള്ള കടയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കാറിലെത്തിയ മറ്റൊരാള്‍ അബൂബക്കറിന്റെ കാറില്‍ കല്ലുകൊണ്ട് കോറിയിടുന്ന ദൃശ്യം കണ്ടെത്തി. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.നേരത്തെയും ഇത്തരത്തില്‍ പുലിക്കുന്ന് സന്ധ്യാരാഗം […]

കാസര്‍കോട്: നഗരത്തില്‍ പാര്‍ക്ക് ചെയ്യുന്ന കാറുകള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നത് വ്യാപകമാകുന്നു. ഇത്തരത്തില്‍ കരാറുകാരന്റെ കാര്‍ കല്ലുകൊണ്ട് കോറി വികൃതമാക്കി. ചെങ്കള നാലാംമൈലിലെ എം.എ അബൂബക്കറിന്റെ ടൊയോട്ട ഫോര്‍ച്യൂണര്‍ കാര്‍ ആണ് വികൃതമാക്കിയത്. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് സംഭവം.
അബൂബക്കറിന്റെ കാര്‍ എം.ജി റോഡില്‍ നിര്‍ത്തിയിട്ടതായിരുന്നു. തിരിച്ചുവന്നപ്പോള്‍ കല്ലുകൊണ്ട് കോറിയിട്ടതായി കണ്ടു. അടുത്തുള്ള കടയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കാറിലെത്തിയ മറ്റൊരാള്‍ അബൂബക്കറിന്റെ കാറില്‍ കല്ലുകൊണ്ട് കോറിയിടുന്ന ദൃശ്യം കണ്ടെത്തി. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
നേരത്തെയും ഇത്തരത്തില്‍ പുലിക്കുന്ന് സന്ധ്യാരാഗം ഓഡിറ്റോറിയത്തിന് സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തിയിരുന്നു.

Related Articles
Next Story
Share it