കര്‍ണാടക ദാവന്‍ഗരെയില്‍ ഉയര്‍ന്ന ജാതിക്കാരിയായ പെണ്‍കുട്ടിക്ക് വാട്‌സ് ആപ്പില്‍ ഹായ് സന്ദേശം അയച്ച ദളിത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു; അര്‍ധനഗ്‌നനാക്കി ഗ്രാമത്തിലൂടെ നടത്തിച്ചു

ദാവന്‍ഗരെ: കര്‍ണാടക ദാവന്‍ഗരെ ജില്ലയില്‍ ഉയര്‍ന്ന ജാതിക്കാരിയായ പെണ്‍കുട്ടിക്ക് വാട്‌സ് ആപ്പില്‍ ഹായ് സന്ദേശമയച്ചതിന് 20 വയസ്സുള്ള ദളിത് യുവാവിനെ മേല്‍ജാതിക്കാരായ അറുപതോളം വരുന്ന ആളുകള്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയും അര്‍ധനഗ്‌നനാക്കി ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് ദളിത് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നവശ്യപ്പെട്ട് സമരക്കാര്‍ ചന്നഗിരി തഹസില്‍ദാര്‍ക്ക് നിവേദനം നല്‍കി. കഴിഞ്ഞ ദിവസം ദാവന്‍ഗരെ താലൂക്കിലെ അത്തിഗെരെ ഗ്രാമത്തിലാണ് സംഭവം. പ്രതികള്‍ ഗണേഷ് എന്ന ദളിത് യുവാവിനെ അജ്ഞാത […]

ദാവന്‍ഗരെ: കര്‍ണാടക ദാവന്‍ഗരെ ജില്ലയില്‍ ഉയര്‍ന്ന ജാതിക്കാരിയായ പെണ്‍കുട്ടിക്ക് വാട്‌സ് ആപ്പില്‍ ഹായ് സന്ദേശമയച്ചതിന് 20 വയസ്സുള്ള ദളിത് യുവാവിനെ മേല്‍ജാതിക്കാരായ അറുപതോളം വരുന്ന ആളുകള്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയും അര്‍ധനഗ്‌നനാക്കി ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തു.
സംഭവത്തില്‍ പ്രതിഷേധിച്ച് ദളിത് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നവശ്യപ്പെട്ട് സമരക്കാര്‍ ചന്നഗിരി തഹസില്‍ദാര്‍ക്ക് നിവേദനം നല്‍കി. കഴിഞ്ഞ ദിവസം ദാവന്‍ഗരെ താലൂക്കിലെ അത്തിഗെരെ ഗ്രാമത്തിലാണ് സംഭവം. പ്രതികള്‍ ഗണേഷ് എന്ന ദളിത് യുവാവിനെ അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് ഇതിന്റെ വീഡിയോ എടുത്ത് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. ഉയര്‍ന്ന ജാതിയില്‍പ്പെട്ട പ്രതികള്‍ ഗണേഷിനെ രണ്ട് ദിവസത്തോളം പീഡിപ്പിക്കുകയും ഗ്രാമത്തില്‍ അര്‍ദ്ധനഗ്നനാക്കി നടത്തിക്കുകയും ചെയ്തു. ഗണേഷിന്റെ ബന്ധുക്കള്‍ മായകൊണ്ട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെ കേസെടുത്ത് അന്വേഷണം തുടങ്ങി. അക്രമത്തിനിരയായ യുവാവ് ആസ്പത്രിയില്‍ ചികിത്സയിലാണ്.

Related Articles
Next Story
Share it