ദളിത് നേതാവ് പി.കെ രാമന്‍ അന്തരിച്ചു; വിടവാങ്ങിയത് ആദിവാസികളുടെ ഉന്നമനത്തിനായി പോരാടിയ പൊതുപ്രവര്‍ത്തകന്‍

കാഞ്ഞങ്ങാട്: ദളിത് മഹാസഭ സംസ്ഥാന നേതാവ് പി.കെ രാമന്‍ (60) അന്തരിച്ചു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടായിരുന്നു. കള്ളാര്‍ മുണ്ടോട്ട് സ്വദേശിയാണ്. രണ്ട് ദിവസം മുമ്പ് ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് പൂടങ്കല്ല് താലൂക്ക് ആസ്പത്രിയില്‍ ചികിത്സ തേടിയിരുന്നു. വിദഗ്ധ ചികിത്സക്കായി ഇന്നലെ വൈകിട്ട് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടതായിരുന്നു. കൊച്ചിയിലെത്തിയപ്പോള്‍ വീണ്ടും ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അമൃത ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം. ബദിയടുക്കയിലെ ആദിവാസികളുടെ ഭൂമി ബന്ധപ്പെട്ട പ്രശ്‌നവുമായി ബന്ധപ്പെട്ട ജില്ലാ കലക്ടറുടെ […]

കാഞ്ഞങ്ങാട്: ദളിത് മഹാസഭ സംസ്ഥാന നേതാവ് പി.കെ രാമന്‍ (60) അന്തരിച്ചു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടായിരുന്നു. കള്ളാര്‍ മുണ്ടോട്ട് സ്വദേശിയാണ്. രണ്ട് ദിവസം മുമ്പ് ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് പൂടങ്കല്ല് താലൂക്ക് ആസ്പത്രിയില്‍ ചികിത്സ തേടിയിരുന്നു. വിദഗ്ധ ചികിത്സക്കായി ഇന്നലെ വൈകിട്ട് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടതായിരുന്നു. കൊച്ചിയിലെത്തിയപ്പോള്‍ വീണ്ടും ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അമൃത ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം.
ബദിയടുക്കയിലെ ആദിവാസികളുടെ ഭൂമി ബന്ധപ്പെട്ട പ്രശ്‌നവുമായി ബന്ധപ്പെട്ട ജില്ലാ കലക്ടറുടെ ചേംബറില്‍ പി.കെ. രാമന്റെ നേതൃത്വത്തില്‍ ദളിത് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കാന്‍ എത്തിയത് ഏറെ വാര്‍ത്താപ്രാധാന്യം ലഭിച്ച സംഭവമായിരുന്നു. ഇവിടെയെത്തിയ പ്രവര്‍ത്തകരെ കലക്ടര്‍ ചര്‍ച്ചക്ക് വിളിച്ച് പരിഹാരം കണ്ടെത്തുകയായിരുന്നു. കല്യോട്ട് ക്ഷേത്രത്തില്‍ ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ചുവെന്ന പരാതിയില്‍ അവിടെ ക്ഷേത്ര പ്രവേശനം നടത്തി ശ്രദ്ധേയമായ സമരം പി. കെ രാമന്റെ നേതൃത്വത്തില്‍ നടന്നിരുന്നു. കാഞ്ഞങ്ങാട് നഗരത്തില്‍ വെച്ച് വിവാദമായ പ്രസംഗം നടത്തി കേസില്‍പ്പെട്ട സംഭവവും ഏറെ ചര്‍ച്ചയായ കാര്യമായിരുന്നു. പിന്നീട് കേസില്‍ തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിടുകയായിരുന്നു. ദേശവിരുദ്ധപ്രസംഗം നടത്തിയെന്നായിരുന്നു കേസ്. പനത്തടി പഞ്ചായത്ത് വിഭജിച്ച് കള്ളാര്‍ പഞ്ചായത്ത് രൂപീകരിച്ചതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വിജയിച്ച രാമന്‍ ആദ്യ പ്രസിഡണ്ടായി. പിന്നീട് അവിശ്വാസ പ്രമേയത്തിലൂടെ പുറത്താവുകയും ചെയ്തു. ഭാര്യ: പരേതയായ യശോദ (ശ്രീകണ്ഠാപുരം). മകള്‍: ധന്യാ രാമന്‍ (സാമൂഹ്യപ്രവര്‍ത്തകര്‍, ചാനല്‍ ഡിബേറ്റര്‍). മരുമകന്‍: രാജന്‍ (എഞ്ചിനീയര്‍ തിരുവനന്തപുരം). സഹോദരങ്ങള്‍: ശങ്കരന്‍ (ആര്‍ട്ടിസ്റ്റ്), ഭാര്‍ഗവി, കമലാക്ഷി, ജാനു (അംഗന്‍വാടി അധ്യാപിക പൂക്കയം), പ്രകാശ് കള്ളാര്‍ (ഫോട്ടോഗ്രാഫര്‍), പരേതരായ പൈനികരെ പത്മനാഭന്‍ (റിട്ട. അധ്യാപകന്‍, ചട്ടഞ്ചാല്‍) രവീന്ദ്രന്‍ (ബദിയടുക്ക).

Related Articles
Next Story
Share it