ദക്ഷിണ കന്നഡ ജില്ലയില്‍ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 24 പേര്‍ക്ക്; ഉഡുപ്പിയില്‍ 3 പുതിയ കേസുകള്‍ മാത്രം

മംഗളൂരു: കോവിഡിനോട് മുഖം തിരിച്ച് ദക്ഷിണ കന്നഡ-ഉഡുപ്പി ജില്ലകള്‍. തിങ്കളാഴ്ച ഇരുജില്ലകളിലും കൂടി ആകെ 27 പേര്‍ക്ക് മാത്രമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ദക്ഷിണ കന്നഡ ജില്ലയില്‍ ഇന്നത്തെ 24 കേസുകള്‍ അടക്കം 437 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ആകെ 32,613 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 4,34,107 സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഇതില്‍ 4,01,494 എണ്ണം നെഗറ്റീവ് ആയി. 30 പേരെ തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്തു. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 31,444 ആയി. ആകെ […]

മംഗളൂരു: കോവിഡിനോട് മുഖം തിരിച്ച് ദക്ഷിണ കന്നഡ-ഉഡുപ്പി ജില്ലകള്‍. തിങ്കളാഴ്ച ഇരുജില്ലകളിലും കൂടി ആകെ 27 പേര്‍ക്ക് മാത്രമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ദക്ഷിണ കന്നഡ ജില്ലയില്‍ ഇന്നത്തെ 24 കേസുകള്‍ അടക്കം 437 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ആകെ 32,613 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

4,34,107 സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഇതില്‍ 4,01,494 എണ്ണം നെഗറ്റീവ് ആയി. 30 പേരെ തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്തു. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 31,444 ആയി. ആകെ 732 മരണങ്ങളാണ് ഇതുവരെ റിപോര്‍ട്ട് ചെയ്തത്. ജില്ലയില്‍ മാസ്‌ക് ധരിക്കാത്തതിന് ഇതുവരെ 18,003 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 19,20,484 രൂപ പിഴ ഈടാക്കി.

അതേസമയം ഉഡുപ്പി ജില്ലയില്‍ മൂന്ന് പേര്‍ക്ക് മാത്രമാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 22,961 ആയി ഉയര്‍ന്നു. എന്നാല്‍ 70 പേര്‍ മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 2,74,133 സാമ്പിളുകള്‍ പരിശോധന നടത്തി. അതില്‍ 2,51,172 എണ്ണം നെഗറ്റീവ് ആയി. 25 ഓളം രോഗികളെ തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്തു. മൊത്തം രോഗമുക്്തി നേടിയവരുടെ എണ്ണം 22,703 ആയി ഉയര്‍ന്നു. കോവിഡ് ബാധിച്ച് 188 പേര്‍ ഇതുവരെ മരിച്ചു.

Related Articles
Next Story
Share it